തുവ്വക്കോട് എൽ.പി.സ്കൂൾ വിളംബര ഘോഷയാത്ര നടത്തി

തുവ്വക്കോട് .എൽ.പി.സ്കൂൾ വാർഷികം – കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്ര നടത്തി. സ്കൂളിൽ നിന്നാരംഭിച്ച് കാഞ്ഞിലശ്ശേരി ക്ഷേത്ര പരിസരത്തു നിന്നും ഹാജി മുക്കു വഴി സ്കൂളിൽ തിരിച്ചെത്തി. മികച്ച എഴുത്തുകാരുടെ കഥാപാത്രാവിഷ്കാരം, സാംസ്കാരിക ചരിത്ര നായകർ ഗാന്ധിജി, അംബേദ്കർ, നെഹ്റു ഇന്ദിരാഗാന്ധി, ഝാൻസി റാണി, ഉണ്ണിയാർച്ച , മുതലായവരും വിവിധ തൊഴിൽ വേഷങ്ങൾ, ജെ.ആർ.സി, ബുൾബുൾ, കരാട്ടെ വേഷങ്ങൾ, കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരം, മുത്തുക്കുടകൾ, നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടിയായി. സംഘാടക സമിതിഭാരവാഹികളായ അജയൻ.ചെറൂര്, സഹീന ടീച്ചർ, സനേഷ്. കെ.എം, ശിവദാസൻ വാഴയിൽ, പ്രദീപൻ മാസ്റ്റർ, രഞ്ജിത്ത് കുനിയിൽ, ആലിക്കോയ പി.പി, അശോകൻ മണാട്ട്, സുകുമാരൻ പൊറോളി, രാമചന്ദ്രൻ മണാട്ട് , ശാലിനി ബാലകൃഷ്ണൻ, ധന്യ, ആഷിക്ക എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.