യുവകലാസാഹിതി കിത്താബ് ഫെസ്റ്റ് രണ്ടാം പതിപ്പ് സംഘാടക സമിതി രൂപീകരിച്ചു

കൊയിലാണ്ടി യുവകലാസാഹിതി സംഘടിപ്പിക്കുന്ന കിത്താബ് ഫെസ്റ്റ് രണ്ടാം പതിപ്പ് ഏപ്രിൽ 28, 29, 30 തിയ്യതികളിലായി കൊയിലാണ്ടിയിൽ വെച്ചു നടക്കും. സുവർണ ജൂബിലി ആഘോഷിക്കുന്ന റെഡ് കർട്ടൻ കലാവേദിയും സഹകരിക്കും. സംഘാടക സമിതി യോഗം കൊയിലാണ്ടി നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ കെ അജിത് ഉദ്ഘാടനം ചെയ്തു. റെഡ് കർട്ടൻ സെക്രട്ടരി രാഗം മുഹമ്മദലി അദ്ധ്യക്ഷനായിരുന്നു. യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷറഫ് കുരുവട്ടൂർ പരിപാടി വിശദീകരിച്ചു. ഡോ ശശികുമാർ പുറമേരി, പ്രൊഫസർ അബൂബക്കർ കാപ്പാട്, അഡ്വ സുനിൽ മോഹൻ, നാസർ കാപ്പാട്, കെ കെ സുധാകരൻ, കെ എസ് രമേശ് ചന്ദ്ര, മജീദ് ശിവപുരം, ഷമീമ കൊല്ലം, സൗദ റഷീദ് പേരാമ്പ്ര എന്നിവർ സംസാരിച്ചു. യുവകലാ സാഹിതി ജില്ലാ സെക്രട്ടറി കെ വി സത്യൻ സ്വാഗതവും പ്രദീപ് കെ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി രക്ഷാധികാരികൾ ഇ കെ വിജയൻ എം എൽ എ, ഇ കെ വിജയൻ എം എൽ എ സുധ കിഴക്കേപ്പാട്ട് നഗരസഭാധ്യക്ഷ കൊയിലാണ്ടി, കെ കെ ബാലൻ, ടി വി ബാലൻ ചെയർമാൻ ഡോ അബൂബക്കർ കാപ്പാട് കൺവീനർ പ്രദീപ് കണിയാരക്കൽ കോർഡിനേറ്റർ അഷറഫ് കുരുവട്ടൂർ ട്രഷറർ വി എൻ സന്തോഷ് കുമാർ എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളേയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കേരള സ്റ്റേറ്റ് മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു

Next Story

പൂക്കാട് റെയിൽവേ ഗേറ്റ് അടച്ചിടും

Latest from Local News

ബോവ്കൊ പെൻഷനേഴ്സ് അസോസിയേഷൻ അബ്കാരി വെൽഫയർ ബോർഡ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തും

 നിലമ്പൂർ :സാമൂഹ്യ ക്ഷേമ പെൻഷൻ 1600 രൂപ കൊടുക്കുന്ന സംസ്ഥാനത്ത് ബിവറേജസിൽ നിന്നും റിട്ടയർ ചെയ്ത തൊഴിലാളികൾക്ക് മിനിമം പെൻഷൻ 2000

കൊല്ലം നെല്യാടി റോഡിൽ ഗതാഗതം സുഗമമാക്കാൻ ഇടപെടണം -കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

കൊയിലാണ്ടി: കൊല്ലം നെല്യാടി റോഡിൽ അണ്ടർ പാസന് സമീപം വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള റോഡ് ഫണ്ട് ബോർഡ്

അധ്യാപക നിയമനം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ താമരശ്ശേരി കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. 55 ശതമാനം

വീരവഞ്ചേരി കണയങ്കോട്ട് നാരായണൻ അന്തരിച്ചു

വീരവഞ്ചേരി :കണയങ്കോട്ട് നാരായണൻ (58) അന്തരിച്ചു. ഭാര്യ :അനിത. മക്കൾ:ഹരികൃഷ്ണൻ, വൈശാഖ്,വൈഷ്ണവ് സഹോദരങ്ങൾ: ദേവി (നടുവത്തൂർ),സൗമിനി (കൂത്താളി),ശാന്ത (കാരയാട് ) പരേതരായ