ഇന്ത്യയുടെ ആശയത്തെ തേടി സുധ മേനോനും പി സി വിഷ്ണു നാഥും കെ. എൽ. എഫിൽ

ഇന്ത്യയുടെ ആശയത്തെ തേടി സുധ മേനോനും പി സി വിഷ്ണു നാഥും കെ. എൽ. എഫിൽ. ഇന്ത്യ എന്ന രാഷ്ട്രത്തെ അടിസ്ഥാനപരമായി നിലനിർത്തുന്നതെന്തോ, അത് തന്നെയാണ് ഒരു പുതിയ സ്വതന്ത്രരാജ്യത്തിന്റെ ആശയം എന്നും, ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നുണ്ടെങ്കിൽ ഇന്ത്യ എന്ന ആശയത്തിലാണതെന്നും പ്രശസ്ത സാഹിത്യകാരിയും ‘ഇന്ത്യ എന്ന ആശയം’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ സുധ മേനോൻ കെ.എൽ.എഫ് വേദിയിൽ പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം പി. സി. വിഷ്ണുനാഥുമായി നടന്ന ചർച്ചയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ചരിത്രവും അതിനു പിന്നിൽ പ്രവർത്തിച്ചവരുടെ യാതനകളും സംഭാവനകളും ചർച്ച ചെയ്തു.

ഇന്ത്യൻ തൊഴിലാളികളുടെ ശബ്ദം ഇന്ത്യയുടെ ശബ്ദമാക്കി മാറ്റിയത് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയാണെന്നും അദ്ദേഹം ഉള്ളത് കൊണ്ടാണ് ഇന്ത്യ എന്ന ആശയം തകരാതിരുന്നതെന്നും സുധ മേനോൻ പങ്കുവെച്ചു. വൈവിധ്യങ്ങൾ ചേർന്ന രാജ്യമായ ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ നിരവധി രക്തസാക്ഷികളെ നമ്മൾ അറിയാതെ പോകുന്നുവെന്നും അവരുടെ ത്യാഗത്തെ അപമാനിക്കാതെ ഗൗരവത്തോടെ കാണണമെന്നും സുധ മേനോൻ കൂട്ടിച്ചേർത്തു.

ഇന്ത്യക്ക് വേണ്ടി ബ്രിട്ടീഷ് മേധാവികളോട് പോരാടിയ വ്യക്തികളെ ഓർക്കുകയും അവരുടെ പ്രധാന്യത്തെ എടുത്തു പറയുകയും ചെയ്തുകൊണ്ട് പി. സി. വിഷ്ണുനാഥ്‌ ചർച്ച അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഇംഹാൻസ് ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ അന്തരിച്ചു

Next Story

‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’, ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ നിർബന്ധമാക്കും

Latest from Local News

ഇഷാനീസ് ഇവൻ്റസ് ഉദ്ഘാടനം ന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ബാബുരാജ് നിർവഹിച്ചു

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അത്തോളി പഞ്ചായത്തിലെ കോതങ്കലിൽ കെ. നീതു ,ഒ .ബബിത എന്നിവർ ആരംഭിച്ച ഇഷാനീസ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 31 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 31 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.യൂറോളജി വിഭാഗം ഡോ: സായി വിജയ് 6:00

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുറയുർ യൂണിറ്റ് അകലാപ്പുഴയിൽ കുടുംബ സംഗമം നടത്തി

തുറയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുറയുർ യൂണിറ്റ് അകലാപ്പുഴ റിസോർട്ടിൽ കുടുംബ സംഗമം നടത്തി. പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ

പി.എം. ശ്രീ പദ്ധതിക്കെതിരെ മേപ്പയൂരിൽ ധാരണാപത്രം കത്തിച്ചു

മേപ്പയൂർ: ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ ഉടനീളം നടപ്പിലാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന പി എം ശ്രീ ധാരണാപത്രം ജനാധിപത്യ വിരുദ്ധമായി സംസ്ഥാന

പേരാമ്പ്രയിലെ പോലീസ് നടപടിയിൽ നിയമനടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി

നടുവണ്ണൂർ: പേരാമ്പ്രയിലെ പോലീസ് നടപടിയിൽ നിയമനടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ