സംസ്ഥാനത്ത് നടപ്പിലാക്കിയ കേരള പൊതുജനാരോഗ്യ നിയമം പകർച്ചവ്യാധി നിയന്ത്രണത്തിന് കൂടുതൽ ശക്തി പകരുമെന്ന് കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ഫയൽ ചെയ്ത നിരവധി കേസുകളിലെ കോടതി വിധി ഇത് വ്യക്തമാക്കുന്നു. ജനങ്ങളിൽ പകർച്ച വ്യാധി പകരുന്ന സാഹചര്യം സൃഷ്ടിക്കുന്ന വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കൊണ്ട് ഫല പ്രദമായി ഈ നിയമം നടപ്പിലാക്കി വരികയാണ്. കേരളാ ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് കെ.എസ്. ജോയ് ഉൽഘാടനം ചെയ്ത യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ.ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.പി. ഹമീദ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ലൈജു ഇഗ്നേഷ്യസ് പൊതുജനാരോഗ്യ നിയമത്തെക്കുറിച്ച് സെമിനാർ നടത്തി. സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ച പൊതുജനാരോഗ്യ പ്രവർത്തകരെ അനുമോദിച്ചു. സി.ടി. ഗണേശൻ , സുരേന്ദ്രൻ കല്ലേരി, സതീഷ് . സി.പി, പ്രമീള എ.ടി എന്നിവർ സംസാരിച്ചു.
ശരത്കുമാർ പി.കെ കൃതജ്ഞത രേഖപ്പെടുത്തി.
Latest from Local News
ബാംഗ്ലൂർ / പയ്യോളി: സുഹൃത്തിനൊപ്പം ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പോകുന്ന വഴിയിൽ നഗരത്തിലെ സിറ്റി ബസ്സിൽ നിന്ന് തസ്ക്കരർ പോക്കറ്റടിച്ച വിലപിടിച്ച
ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ. നിലവിൽ സംസ്ഥാനത്തെ
കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ നെറികേടിനെതിരെ ചൊവ്വാഴ്ച കോഴിക്കോട് ആദായ നികുതി ഓഫീസിന് മുന്നിൽ സി.പി.എം നേതൃത്വത്തിൽ ജനകീയ പ്രതിഷേധമിരമ്പും. കേന്ദ്ര അവഗണനയ്ക്കും സാമ്പത്തിക
കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ യൂത്ത് കോൺഗ്രസ് എലത്തൂർ അസംബ്ലി കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന പ്രതിരോധ യാത്ര യൂത്ത് അലർട്ട് നാളെ രാവിലെ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:30