പേരാമ്പ്ര നിയോജക മണ്ഡലം വൈറ്റ് ഗാർഡ് ദ്വിദിന ക്യാമ്പിന് തുടക്കമായി

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ പരിശീലനം നൽകുന്ന മുസ്ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് ദ്വിദിന ക്യാമ്പിന് പൂനൂരിലെ കാരുണ്യ തീരം ക്യാമ്പസിൽ തുടക്കമായി. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട വൈറ്റ് ഗാർഡ് വളണ്ടിയർമാർക്കാണ് അസറ്റ് ചാരിറ്റബിൾ ട്രസ്‌റ്റുമായി കൈ കോർത്ത് മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പരിശീലനം നൽകുന്നത്. ഫയർ റെസ്ക്യൂ, വാട്ടർ റെസ്ക്യൂ, ബിൽഡിംഗ് റെസ്ക്യൂ, മാൻഹോൾ റെസ്ക്യൂ, ഫസ്റ്റ് എയ്ഡ്, റോപ്സ് എന്നിവയിൽ വിദഗ്ദ പരിശീലനം നൽകും.

മഹാരാഷ്ട്ര മുസ്ലിം ലീഗ് ട്രഷറർ സി എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി സി മുഹമ്മദ്‌ സിറാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി പദ്ധതി വിശദീകരണം നടത്തി. ക്യാമ്പ് കോഡിനേറ്റർ സലീം മിലാസ്, താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സൗദാ ബീഗം, പൂനൂർ കാരുണ്യ തീരം ജനറൽ സെക്രട്ടറി ഷമീർ ബാവ, കെ എം നസീർ, ഷാഫി സകരിയ,പി വി മുഹമ്മദ്, ഷംസുദ്ധീൻ വടക്കയിൽ, ടി കെ നഹാസ്, കെ അബ്ദുൽ മജീദ്, എ മുഹമ്മദ്‌ സ്വാലിഹ്, എം കെ ഫസലു റഹ്മാൻ, സഈദ് അയനിക്കൽ, മുഹമ്മദ് മുയിപ്പോത്ത് എന്നിവർ സംസാരിച്ചു. പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ റെസ്ക്യൂ ട്രെയിനർമാരായ ഷംസുദ്ദീൻ എകരൂർ, ബഷീർ ചളിക്കോട്, ഹാരിസ് പുല്ലാളൂർ എന്നിവരുടെ നേതൃത്വത്തിലാണ് ട്രെയിനിംഗ് നൽകുന്നത്.

Leave a Reply

Your email address will not be published.

Previous Story

വിശിഷ്ട സേവനത്തിനുള്ള ബഹു രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലിനു കൊയിലാണ്ടി നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ പികെ ബാബു അർഹനായി

Next Story

കണയങ്കോട് കരിന്തോറയിൽ ചാലിൽ ബാലൻ നായർ അന്തരിച്ചു

Latest from Local News

കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്രോത്സവം 2026 ജനുവരി 1 മുതൽ ജനുവരി 4 വരെ

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്രോത്സവം 2026 ജനുവരി 1ന് കാലത്ത് കൊടിയേറി ജനുവരി 4ന് പുലർച്ചെ അവസാനിക്കും. വിവിധ

കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) കൊയിലാണ്ടി ഏരിയാ സമ്മേളനം നടത്തി

കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) കൊയിലാണ്ടി ഏരിയാ സമ്മേളനം (ഇന്ന്) ബുധനാഴ് കൊയിലാണ്ടി മുനിസിപ്പൽ സാംസ്കാരിക നിലയത്തിൽ വെച്ച് കേരള

പണിമുടക്കിയ ബെവ്ക്കോ ജീവനക്കാർ കോഴിക്കോട് ജില്ലാ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

ബീവറേജസ് കോർപ്പറേഷൻ തൊഴിലാളികൾക്ക് കിട്ടി കൊണ്ടിരുന്ന ആനുകുല്യങ്ങൾ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബെവ്‌കോ എംപ്ലോയീസ് കോഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി