കെ.എൽ.എഫ് രണ്ടാം ദിനത്തിൽ നടന്ന ‘ഉള്ളൊഴുക്കുകൾ : സ്ത്രീയും സിനിമയും’ എന്ന വിഷയത്തിൽ പാർവതി തിരുവോത്ത്, അഞ്ജന ശങ്കർ

കോഴിക്കോട് : പുരുഷാധിപത്യ സജ്ജീകരണം നമ്മെ ഭിന്നിപ്പിക്കുകയാണ്, അതിനെതിരെ ശബ്ദമുയർത്തണം എന്ന് പാർവ്വതി തിരുവോത്ത്.
കെ.എൽ.എഫ് രണ്ടാം ദിനത്തിൽ നടന്ന ‘ഉള്ളൊഴുക്കുകൾ : സ്ത്രീയും സിനിമയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു പാർവ്വതി.

സിനിമാജീവിതവും അതിനു മുൻപുള്ള ജീവിതവും കൊണ്ട് സഹജമായ രൂപീകരണത്തിലൂടെയാണ് ഇപ്പോഴത്തെ പാർവ്വതിയിലേക്കുള്ള യാത്ര. ഒരു തരത്തിലുള്ള അടിച്ചമർത്തൽ മറ്റൊരു തരത്തിലുള്ള അടിച്ചമർത്തപ്പെടലിലേക്ക് വഴിമാറുന്നു എന്ന യാഥാർഥ്യം പുതുതലമുറ മനസ്സിലാക്കുന്നില്ല. പുതുതലമുറയുടെ നിശബ്ദമായ ജീവിതരീതി മൂലം മന്ദത സംഭവിക്കുന്നത് ലോകത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾക്കാണെന്ന് പാർവ്വതി പറഞ്ഞു.

ഹേമ കമ്മിറ്റിയെ കുറിച്ച് പ്രേക്ഷകന്റെ ചോദ്യത്തിന്, തന്നെയേറെ അമ്പരപെടുത്തുന്ന രീതിയിലുള്ള വെളിപ്പെടുത്തലുകളും കൂടുതൽ പേരുകളുമാണ് മറ നീക്കി പുറത്തുവരുന്നതെന്നു പാർവ്വതി പറഞ്ഞു. സിനിമാ ചിത്രീകരണത്തിലെ മെയിൽ ഗെയ്‌സിനെ കുറിച്ചും വസ്തുനിഷ്ഠതയെ കുറിച്ചും ലോറ മൽവെ യെ ഉദ്ധരിച്ചു ചോദിച്ച ചോദ്യത്തിന്, ആരുടേയും നിർബന്ധത്തിലല്ലാതെ സ്വന്തം താൽപര്യത്തിൽ ചെയ്യുന്നതിൽ പ്രശ്നമില്ലെന്നും പാർവ്വതി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂര്‍, തുറയൂര്‍ പഞ്ചായത്തിലെ ചെറുപുഴ പാടശേഖരത്തിലും നെല്‍-മത്സ്യകൃഷി വികസന പദ്ധതി വരുന്നു

Next Story

കെ.എൽ.എഫ് വേദിയിൽ അമൽ ആർ വി പി, പ്രാർത്ഥന മനോജ്‌ എന്നിവരുമൊത്ത് നടന്ന ചർച്ചയിൽ കെ.ആർ. മീര

Latest from Local News

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ