പേരാമ്പ്ര.  കേരളത്തിലെ അധ്യാപക സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടാനും അവ നേടിയെടുക്കാനും കെ പി എസ് ടി എ മാതൃക പരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ഷാഫി പറമ്പിൽ എം പി. പൊതു വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര -കേരള സർക്കാറുകൾ വികലവും പക്ഷപാതപരവുമായ നയങ്ങൾ തുടരുമ്പോൾ തിരുത്തൽ ശക്തിയായി മാറാൻ സംഘടനക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  
കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ(കെ പി എസ് ടി എ ) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ഷാഫി. 
 മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ  വൈകുന്നേരം നാലു മണിക്ക് ഡോ. കെ ജി അടിയോടി നഗറിൽ (കമ്മ്യുണിറ്റി ഹാൾ )ജില്ലാ പ്രസിഡന്റ് ടി ടി ബിനു പതാക ഉയർത്തിയതോടെയാണ്   സമ്മേളനം ആരംഭിച്ചത് . 
ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി അധ്യാപക പ്രസ്ഥാനങ്ങൾക്ക് മാതൃകയാവാൻ കെ പി എസ് ടി എ ക്ക് കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു. 
ജില്ലാ  പ്രസിഡന്റ് ടി ടി ബിനു അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി ഇ കെ സുരേഷ്സ്വാഗതം പറഞ്ഞ ചടങ്ങിൽ   കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ്മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാനജനറൽ  സെക്രട്ടറി പി കെ അരവിന്ദൻ,ഡി സി സി സെക്രട്ടറി മുനീർ  എരവത്ത്, അനിൽകുമാർ വട്ടപ്പാറ, സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് ഗിരീഷ് കുമാർ,യൂ സി ഹനീഫ, പി എം ശ്രീജിത്ത്, ടി അശോക് കുമാർ, ടി ആബിദ്, സജീവൻ കുഞ്ഞോത്ത്, പി രാമചന്ദ്രൻ, ഷാജു പി കൃഷ്ണൻ, ടി കെ പ്രവീൺ, പി കെ രാധാകൃഷ്ണൻ, ടി സി സുജയ, എ.റഷീദ,സംസാരിച്ചു. 
ജില്ലാ ട്രഷറർ എം കൃഷ്ണ മണി നന്ദി രേഖപ്പെടുത്തി. പേരാമ്പ്രയിൽ അധ്യാപകരുടെ ശക്തി പ്രകടനവും നടന്നു.
Latest from Main News
കുറ്റ്യാടിക്കടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കി മല സന്ദർശിച്ച് മലയിറങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു യുവാവ് മരിച്ചു. രണ്ട് യുവാക്കൾക്ക്
പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിലുണ്ടായ പൊട്ടിത്തെറിയിൽ അനുനയ നീക്കം ശക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനത്തെത്തി സംസ്ഥാന സെക്രട്ടറി
ശബരിമല സ്വർണ മോഷണക്കേസിൽ എസ് ഐ ടി യുടേത് മികച്ച അന്വേഷണമാണെന്ന് തിരുവിതാംകൂർ ദിവസം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ
അര്ജന്റീന ഫുട്ബോള് ടീമും നായകന് ലയണല് മെസി നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ ആന്റോ അഗസ്റ്റിൻ. അംഗോളയിൽ മാത്രം കളിക്കുമെന്ന
 







