മെക് 7 ഗ്രാൻ്റ് സമ്മിറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി മേഖലയിൽ മെക് 7 ഹെൽത്ത് ക്ലബിൻ്റെ വ്യായാമമുറ പരിശീലനം തുടങ്ങിയതിൻ്റെ വാർഷികാഘോഷ പരിപാടികളും 35 യൂണിറ്റുകളുടെ ഉദ്ഘാടനവും കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്നു. ആയിരത്തിൽപരം മെക് 7 അംഗങ്ങൾ പങ്കെടുത്ത വ്യായാമ പരിശീലനത്തിന് ഫൗണ്ടർ ക്യാപ്റ്റൻ പി സലാഹുദ്ദീൻ നേതൃത്വം നൽകി. വ്യായാമ ഇനങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് ബ്രാൻ്റ് അംബാസഡർ അറക്കൽ ബാവ വിശദീകരിച്ചു. തുടർന്ന് നടന്ന സംഗമം കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ആധുനിക കാലത്ത് ജീവിത ശൈലീ രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർ വിവിധ പ്രദേശങ്ങളിൽ വിവിധ തരം വ്യായാമ പരിശീലനങ്ങളിൽ ഏർപ്പെടുന്നത് പ്രശംസനീയമാണെന്നും ഇത്തരം കൂട്ടായ്മകൾ കൂടുതൽ പ്രചരിക്കണമെന്നും അവർ പറഞ്ഞു.

സംഗമത്തിൽ സ്വാഗതസംഘം ചെയർമാൻ വി പി ഇബ്രാഹിംകുട്ടി അധ്യക്ഷം വഹിച്ചു. സാഹിത്യകാരൻ ഡോ.സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി. മുൻ പി എസ് സി അംഗം ടി ടി ഇസ്മായിൽ, സാമൂഹ്യ പ്രവർത്തകൻ ബാലൻ അമ്പാടി, വൈസ് ക്യാപ്റ്റൻ മുഹമ്മദ് ഷാ, ചീഫ് കോഡിനേറ്റർ മുസ്തഫ പെരുവള്ളൂർ, നോർത്ത് സോൺ കോഡിനേറ്റർ ഹഫ്സത്ത് ടീച്ചർ, ജില്ലാ കോഡിനേറ്റർമാരായ എൻ കെ മുഹമ്മദ് മാസ്റ്റർ, ഡോ.മിന നാസർ, ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങളായ ബഷീർ മേലടി, പ്രസീന ടീച്ചർ, അബ്ദുറഹിമാൻ വർദ്, പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഷാഫി കളത്തിങ്ങൽ, ബാപ്പു തേഞ്ഞിപ്പാലം, ഫൈസൽ പടിക്കൽ, സിദ്ദീഖ് മാസ്റ്റർ, മേഖല കോഡിനേറ്റർമാരായ നിയാസ് എകരൂൽ, റസാഖ് ചെറുവറ്റ, ആയിശ പെരുവട്ടൂർ, സുരേന്ദ്രൻ മുചുകുന്ന്, സജ്ന കടലൂർ, തുടങ്ങിയവർ പ്രസംഗിച്ചു.

കടലൂരിലെ വാർഷികം പരിഗണിച്ച് ഭാരവാഹികളായ ടി കെ നാസർ നന്തി, അലി കൂടത്തിൽ, പി പി എ കരീം, സുബൈർ കെ വി കെ എന്നിവരെ ആദരിച്ചു.
വിദേശ സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് നേടിയ ക്യാപ്റ്റനെയും ബ്രാൻ്റ് അംബാസിഡറെയും, ട്രൈനർമാരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. യൂണിറ്റുകൾക്ക് ജില്ലാ കമ്മിറ്റിയുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നോർത്ത് സോൺകോഡിനേറ്റർ ഡോ.ഇസ്മയിൽ മുജദ്ദിദി സ്വാഗതവും മേഖലാ കോഡിനേറ്റർ മുസ്തഫ കുന്നുമ്മൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കെ.എൽ.എഫ് വേദിയിൽ അമൽ ആർ വി പി, പ്രാർത്ഥന മനോജ്‌ എന്നിവരുമൊത്ത് നടന്ന ചർച്ചയിൽ കെ.ആർ. മീര

Next Story

മൂടാടി ഗോഖലെ യു.പി സ്കൂളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സോപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

Latest from Local News

മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൊയിലാണ്ടിക്ക് സ്വന്തമാകുന്നു

  വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.20ഓടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ഗാന്ധിയൻ മൂല്ല്യങ്ങൾ ഊട്ടി ഉറപ്പിക്കണം: എ.കെ.ശശീന്ദ്രൻ

ഗാന്ധി മാർഗത്തിന് ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്ത് ഏറെ അഭികാമ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. എളിമയും തെളിമയുമുള്ള

ബി.എസ് ശിൽപ്പയ്ക്ക് ഡോക്ടറേറ്റ്

രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളുരുവിൽ നിന്നും ഫിസിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബി.എസ്. ശിൽപ്പ ‘ തിക്കോടി പള്ളിക്കര മണാട്ടിൽ ബാബുരാജിന്റെയും,