ടിപി ചന്ദ്രശേഖരന്‍റെയും കെകെ രമയുടേയും മകൻ്റെ വിവാഹത്തിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ പങ്കെടുത്ത് നേതാക്കള്‍

/

കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍റെയും വടകര എംഎല്‍എ കെകെ രമയുടേയും മകന്‍ അഭിനന്ദിന്റെ വിവാഹത്തില്‍ പങ്കെടുത്ത് രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍. സ്‌പീക്കര്‍ എ.എന്‍ ഷംസീറും പാർട്ടിയോട് ഇടഞ്ഞ സുരേഷ് കുറുപ്പുമടക്കം ചടങ്ങില്‍ പങ്കെടുക്കാനെത്തി. കോഴിക്കോട് ചാത്തമംഗലം വട്ടോളി പരേതനായ പി.സി ഹരീന്ദ്രൻ, കെ.വി പ്രസന്ന എന്നിവരുടെ മകൾ റിയ ഹരീന്ദ്രനാണ് വധു. വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

നിയമസഭാ സ്‌പീക്കര്‍ എ.എന്‍ ഷംസീര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, രാജ്യസഭാംഗം പി.ടി ഉഷ, ഗോകുലം ഗോപാലന്‍, മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍, വടകര എം.പി ഷാഫി പറമ്പില്‍, മുന്‍ എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍, എം.എല്‍.എമാരായ പി മോഹനന്‍, പി കെ ബഷീര്‍, യു പ്രതിഭാ, സി കെ ആശ, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍, വടകര മുന്‍ എംഎല്‍എ സി കെ നാണു, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, മുന്‍ എംഎല്‍എ പാറക്കല്‍ അബ്‌ദുള്ള, ഭാഗ്യലക്ഷ്‌മി, കെ അജിത, സി പി ജോണ്‍, സുരേഷ് കുറുപ്പ്, ഷിബു ബേബി ജോണ്‍, ബിന്ദു കൃഷ്‌ണ എന്നിവരടക്കമുള്ള പ്രമുഖര്‍ വിവാഹത്തിന് എത്തിയിരുന്നു.

Leave a Reply

Your email address will not be published.