പേരാമ്പ്ര. വെള്ളിയൂർ മുഹൈസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കെ.എസ്.മൗലവി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ ഹയ്യ് തങ്ങൾ പ്രാർത്ഥനക്ക നേതൃത്വം നൽകി. ജബലുന്നൂർ കോളജ് പ്രിൻസിപ്പൽ റഫീഖ് സക്കരിയ്യ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. വാക്കുകൾ കൊണ്ട് വിസ്മയം തീർത്ത മഹാനായ നേതാവായിരുന്നു കെ.എസ്. എന്ന് അദ്ദേഹം അനുസ്മരിച്ചു. വാക്കുകൾ അവധാനതോടെ ഉപയോഗിച്ച് അദ്ദേഹം ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പടുത്തുയർത്തുകയും ഒരു സമൂഹത്തെ അഭിമാനബോധമുള്ളവരായി ജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്തു. ആ അർത്ഥത്തിൽ ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയ രാജാവായിരുന്നു കെ.എസ്. എന്ന് അദ്ദേഹം പറഞ്ഞു. മുഹൈസ് പ്രസിഡണ്ട് എടവന അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു.
എസ്.പി.കുഞ്ഞമ്മദ്, സി.എച്ച്.ഇബ്രാഹിംകുട്ടി, സാജിദ് നടുവണ്ണൂർ, മിസ് ഹബ് കീഴരിയൂർ ,സി.പി.കുഞ്ഞമ്മദ്, കെ.എം.സൂപ്പി മാസ്റ്റർ, തൈക്കണ്ടി ഇബ്രാഹിം, പി.സി.മുഹമ്മദ് സിറാജ്, സഫ അസ്സൈനാർ, ടി.കെ.നൗഷാദ്, വി.പി.കെ.ഇബ്രാഹിം, കെ.എം.മുഹമ്മദ്, മുബഷിർ വാഫി പ്രസംഗിച്ചു.അഷ്റഫ് നാറാത്ത് അനുസ്മരണ ഗാനം ആലപിച്ചു. മുഹൈസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി നസീർ നൊച്ചാട് സ്വാഗതവും കൺവീനർ ഖാദർ മുണ്ടോത്ത് നന്ദിയും പറഞ്ഞു.
Latest from Local News
ജില്ലാ പഞ്ചായത്തിലേക്ക് അരിക്കുളം ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി.സി നിഷാകുമാരിയുടെ പര്യടന പരിപാടി മുന്‍ എം
കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ക്ഷേത്രത്തിൽ മണ്ഡല വിളക്ക് പൂജയോടനുബന്ധിച്ച് ഡിസംബർ അഞ്ചിന് വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് പകൽ എഴുന്നെള്ളിപ്പ്
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയില്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഡിസംബര്‍ നാലിന് വൈകീട്ട് എ ഐ
നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് മുറിച്ച് കടന്നു പോകുന്ന പള്ളിക്കര കിഴൂർ- നന്തി റോഡിൽ അണ്ടർ പാസ് നിർമ്മാണം തുടങ്ങി. അടിഭാഗത്തെ കോൺക്രീറ്റ്
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ ഉയർത്തിക്കാട്ടുന്ന 85 വിദ്യാലയങ്ങളുടെ ലിസ്റ്റിൽ ജിഎച്ച്എസ്എസ് കൊടുവള്ളിയും ഇടം നേടി. കേരള ഗവൺമെന്റിന്റെ കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ







