നബാർഡും വടകര കോക്കനട്ട് ഫാർമേർസ് പ്രൊസ്യൂസർ കമ്പനിയും കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കും കേരള ഗ്രാമീൺ ബേങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേള കൊയിലാണ്ടി സർവീസ് സഹകരണ ബേങ്ക് ഈവനിംഗ് ബാങ്ക് പരിസരത്ത് ജനുവരി 26 മുതൽ ഫെബ്രുവരി 2 വരെ നടക്കും. നിരവധി ദേശീയ, അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ De cocos ബ്രാൻഡ് നാളീകേര ഉത്പന്നങ്ങളോടൊപ്പം പ്രാദേശിക സംരഭകരുടെ നിരവധി ഉത്പന്നങ്ങളും മേളയിൽ ലഭ്യമായിരിക്കും. പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം ജനുവരി 26 ഞായറാഴ്ച വൈകുന്നേരം 7.30 ന് വടകര എം.പി ഷാഫി പറമ്പിൽ നിർവ്വഹിക്കും. കാനത്തിൽ ജമീല എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, മുനിസിപ്പൽ കൗൺസിലർമാർ, നബാർഡ് കമ്പനി, ബേങ്ക് പ്രതിനിധികൾ എന്നിവർ സംബന്ധിക്കുന്നു. എല്ലാ ദിവസവും 7 മണി മുതൽ വിവിധ കലാപരിപാടികൾ മേളയോടൊപ്പം ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ ബേങ്ക് പ്രസിഡണ്ട് അഡ്വ കെ. വിജയൻ, വൈ പ്രസിഡണ്ട് എൻ മുരളീധരൻ തോറോത്ത്, ബേങ്ക് ഡയറക്ടർ എൻ. എം പ്രകാശൻ എന്നിവർ പങ്കെടുത്തു.