കേരള സ്റ്റേറ്റ് മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. മൂന്ന് ദിവസമായി വൈപ്പിനിൽ നടന്നു വന്ന സമ്മേളനം ടി ജെ ആഞ്ചലോസ് ( പ്രസിഡണ്ട്) , സോളമൻ വെട്ടുകാട് ( വർക്കിംഗ് പ്രസിഡൻ്റ് ), ടി രഘുവരൻ (ജനറൽ സെക്രട്ടറി) എന്നിവർ ഭാരവാഹികളായി 75 അംഗ വർക്കിംഗ് കമ്മറ്റിയും 170 അംഗ ജനറൽ കൗൺസിലും തെരഞ്ഞെടുത്തു.
ബ്ലു ഇക്കണോമി നയരേഖ ഉൾപ്പെടെയുള്ളതും കേന്ദ്ര കേരള സർക്കാർ എടുക്കുന്ന എല്ലാ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരേയും സന്ധിയില്ലാ സമരത്തിന് സമ്മേളനം ആഹ്വാനം ചെയ്തു.
ഭാരവാഹികളായി പ്രസിഡണ്ട് ടി.ജെ. ആഞ്ചലോസ് , വർക്കിംഗ് പ്രസിഡണ്ട് സോളമൻ വെട്ടുകാട് , ജനറൽ സിക്രട്ടറി ടി.രഘുവരൻ. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായി പി. പീതംബരൻ, സി. പി ശ്രീനിവാസൻ എന്നിവരെയും സംസ്ഥാന ജനറൽ കൌൺസിൽ അംഗങ്ങളായി എം. വി ശെൽവരാജ്, ദിവ്യ ശെൽവരാജ്, മുഹമ്മദ് ബഷീർ, മുഹമ്മദ് ഇക്ബാൽ (ബേപ്പൂർ ) എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി ചെയ്യും സമ്മേളനം തിരഞ്ഞെടുത്തു.