സർഗ്ഗോത്സവമായി ഭാരതീയ കാവ്യോത്സവം

കോഴിക്കോട്: ഭാഷാ സമന്വയ വേദി പഞ്ചാബ് നാഷനൽ ബാങ്കിൻ്റെ സഹകരണത്തോടെ മലബാർ ക്രിസ്ത്യൻ കോളജിൽ സംഘടിപ്പിച്ച ഭാരതീയ കാവ്യോത്സവം സിക്കിം എഴുത്തുകാരൻ കപിൽ മണി അധികാരി ഉദ്ഘാടനം ചെയ്തു. ലിപികളില്ലാത്ത ഭാഷകൾക്കും വാമൊഴി പാരമ്പര്യമുണ്ടെന്നും അതും ഭാരതീയ സാഹിത്യത്തിൻ്റെ ഭാഗമാണെന്നും ഭാരതീയ ഭാഷകൾ തമ്മിൽ കൈകോർക്കണമെന്നും പരിഭാഷകളിലൂടെ ഭാരതീയ സാഹിത്യത്തെ അറിയാൻ ശ്രമിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

സരസ്വതി സമ്മാൻ ജേതാവ് കവി പ്രഭാവർമ്മ മുഖ്യ പ്രഭാഷണം നടത്തി. വൈവിധ്യങ്ങൾ കൊണ്ട് സമൃദ്ധമായ ഭാരതീയ സാഹിത്യമാണ് ദേശീയോദ്ഗ്രഥനം സമ്പുഷ്ടമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ആർസു അധ്യക്ഷത വഹിച്ചു. സിക്കിം കഥകളുടെ മലയാളം പരിഭാഷ പ്രഭാവർമ്മയ്ക്ക് ആദ്യ പ്രതി നൽകി കപിൽ മണി അധികാരി പ്രകാശനം ചെയ്തു. തമിഴ്നാട് സർക്കാറിൻ്റെ വിവർത്തനത്തിനുള്ള പുരസ്കാരം നേടിയ കെ.എസ് വെങ്കിടാചലത്തെ ആദരിച്ചു. ഡോ.വി.എസ്.റോബർട്ട്, ഡോ. പി.കെ.രാധാമണി, പ്രൊഫ.കെ.ജെ.രമാഭായ് എന്നിവർ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി.
ഡോ.ഒ. വാസവൻ, ഡോ.കെ.ആശീവാണി, ഡോ.യു.എം.രശ്മി, എം.സുമിഷ, കെ. നിധി എന്നിവർ പ്രസംഗിച്ചു.

കാവ്യോത്സവത്തിൽ ഇരുപത്തിയഞ്ച് ഭാഷകളിൽ നിന്നുള്ള കവിതകളുടെ മലയാള പരിഭാഷ അവതരിപ്പിച്ചു. മലയാളത്തിൽ നിന്ന് പ്രഭാവർമ്മയും പി.പി.ശ്രീധരനുണ്ണിയും കവിതകൾ ആലപിച്ചു. ഡോ. പി. സംഗീത അസമിയ, ഡോ.എൻ.കെ ശശീന്ദ്രൻ ബംഗാളി, കെ.ജി.രഘുനാഥ് ബോഡോ, എം.എസ്. ബാലകൃഷ്ണൻ ഭോജ്പുരി, വി.എസ്. രമണൻ ഡോഗ്രി, ഡോ.ഒ വാസവൻ ഗുജറാത്തി, സോ.പി.കെ.രാധാമണി ഹിന്ദി, കെ.എംവേണുഗോപാൽ കൊങ്കണി, കെ.വരദേശ്വരി കശ്മീരി, ഡോ.കെ.ആശീ വാണി മറാഠി, ഡോ.എം.കെ.അജിതകുമാരി മൈഥിലി, ടി.കെ.ജ്യോത്സന മണിപ്പുരി, ഡോ.ആർസു നേപ്പാളി, സഫിയ നരിമുക്കിൽ ഒറിയ, കെ.രാജേന്ദ്രൻ പഞ്ചാബി, പ്രൊഫ.കെ.ജെ.രമാഭായി രാജസ്ഥാനി, സോ.സി.രാജേന്ദ്രൻ സംസ്കൃതം, ഡോ.യു.എം.രശ്മി സിസി, ഡോ.എം.കെ.പ്രീത സന്താലി, കെ.എസ്.വെങ്കിടാചലം തമിഴ്, എൻ.പ്രസന്നകുമാരി തെലുഗു, ഡോ.സി.സേതുമാധവൻ ഉറുദു കവിതകൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

പൂക്കാട് റെയിൽവേ ഗേറ്റ് അടച്ചിടും

Next Story

കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് ഉൽപ്പന്ന വിപണന മേള ജനുവരി 26 മുതൽ ഫെബ്രുവരി 2 വരെ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 27 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 27 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..      1.കാർഡിയോളജി വിഭാഗം ഡോ:പി. വി

കീഴരിയൂര്‍ മണ്ണാടി ഉന്നതി ,കൊയിലാണ്ടി വട്ടക്കുന്ന് നഗര്‍ വികസനത്തിന് ഒരു കോടി രൂപ വീതം

കൊയിലാണ്ടി: പട്ടിക ജാതി വികസന വകുപ്പ് നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭയിലെ വട്ടക്കുന്ന് നഗര്‍,കീഴരിയൂര്‍ മണ്ണാടി

പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം: ബസ് പെര്‍മിറ്റ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്യാന്‍ കളക്ടറുടെ നിര്‍ദ്ദേശം

പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പേരാമ്പ്ര-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎല്‍ 11 എജി 3339 ബസ്സിന്റെ

ജനതാ കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ് സംഗമം (രാഷ്ട്രീയ ജനതാദൾ) ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും ഭരണകൂടത്തിന്റെ അധികാരത്തിന്റെ ഭാഗം ആക്കുകയും തിരഞ്ഞെടുപ്പുകളെ പോലും അധികാര വർഗ്ഗ രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയെ

വടകര എം പി ഷാഫി പറമ്പിലിനു കേരള വ്യപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കൊയിലാണ്ടി യൂണിറ്റ് നിവേദനം നൽകി

കൊയിലാണ്ടി മാർക്കറ്റ് റോഡ് നാഷണൽ ഹൈവേ പഴയെ ചിത്രടാക്കിസ് പരിസരം മുതൽ നഗരത്തിലെ വെള്ളക്കെട്ടിനും പരിഹാരം കാണാനും നഗരത്തിലെ പൊടി ശല്യം