വാക്കുകൾ കനൽമഴ പോലെ പെയ്തിറങ്ങി ചിന്തയെ ചൂട് പിടിപ്പിച്ചും മനസ്സിൽ തീപ്പടർത്തിയും അനീതിക്കെതിരെ വിരൽ ചൂണ്ടിയും, എൺപതുകളിലെ യൗവ്വനത്തെ കനൽക്കട്ട കണക്കെ അഗ്നിസ്ഫുരിപ്പിച്ച വാഗ്‌ധോരണിക്കുടമ….ടി.എ അഹമ്മദ് കബീർ സാഹിബ്.
ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഊടും പാവും നൽകിയ വിശുദ്ധിനിറഞ്ഞ നേതൃമഹിമയും ആകർഷകമായ ആകാരസൗകുമാര്യവും കൊണ്ട് ഒരു ജനതയെ ആത്മാഭിമാനത്തിലേക്ക് വഴിനടത്തിയ ‘ഖാഇദുൽ ഖൗം’ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ.
ടി.എ അഹമ്മദ് കബീർ സാഹിബിന്, മഹാനായ ബാഫഖി തങ്ങളുടെ പേരിലുള്ള കർമ്മശ്രേഷ്ഠ പുരസ്കാരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ജനുവരി 26ന് ദുബൈയിൽ വെച്ച് സമർപ്പിക്കുന്നു. ദുബൈ കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഖാഇദുൽ ഖൗം’ അനുസ്മരണ സമ്മേളനത്തിൽ രമേശ് ചെന്നിത്തല എംഎൽഎ, ഡോ.എം.കെ മുനീർ എംഎൽഎ, കെ.എം ഷാജി എന്നിവർ പ്രസംഗിക്കും.