2025 അധ്യയന വർഷത്തെ പൊതുപരീക്ഷ മാർഗനിർദ്ദേശങ്ങൾ സിബിഎസ്ഇ പുറത്തിറക്കി

2025 അധ്യയന വർഷത്തെ പൊതുപരീക്ഷ മാർഗനിർദ്ദേശങ്ങൾ സിബിഎസ്ഇ പുറത്തിറക്കി . ഈ വർഷത്തെ 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷ ഫെബ്രുവരി 15 മുതൽ നടത്തും. 204 വിഷയങ്ങളിലായി 44 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. പൊതുപരീക്ഷക്ക് മുന്നോടിയായി വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന് വേണ്ടി പരീക്ഷ ഹാളിൽ നിരോധിക്കപ്പെട്ട വസ്തുക്കളുടെയും അനുവദനീയമായ വസ്തുക്കളുടെയും വിശദമായ പട്ടികയും മാർഗ നിർദ്ദേശങ്ങളുമാണ് പുറത്തിറക്കിയത്. വിദ്യാർത്ഥികളെ നിർബന്ധിത പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമായിരിക്കും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക.  

1 .അഡ്മിറ്റ് കാർഡും സ്കൂൾ ഐഡന്റിറ്റി കാർഡും ( റെഗുലർ വിദ്യാർത്ഥികൾക്ക്)

2. അഡ്മിറ്റ് കാർഡും സർക്കാർ നൽകിയ ഏതെങ്കിലും ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാർഡ് ( പ്രൈവറ്റ് വിദ്യാർത്ഥികൾക്ക്)

3. സ്റ്റേഷനറി ഐറ്റംസ് (ട്രാന്സ്പരെന്റ് പൗച്ച്, ജോമെട്രി അല്ലെങ്കിൽ പെൻസിൽ ബോക്സ്, ബ്ലൂ ഇങ്ക്, റോയൽ ബ്ലൂ ഇങ്ക്, ബാൾ പോയിന്റ് അല്ലെങ്കിൽ ജെൽ പെൻ, സ്കെയിൽ, എഴുതാൻ ഉപയോഗിക്കുന്ന ബോർഡ്, ഇറയ്‌സർ തുടങ്ങിയവ)

4. അനലോഗ് വാച്ച്, ട്രാന്സ്പരെന്റ് ആയിട്ടുള്ള വാട്ടർ ബോട്ടിൽ

5. മെട്രോ കാർഡ്, ബസ് പാസ്, പണം മുതലായവ  

പരീക്ഷ ഹാളിൽ നിരോധിക്കപ്പെട്ട വസ്തുക്കൾ 

1. സ്റ്റേഷനറി ഐറ്റംസ് ( എഴുതിയതോ പ്രിന്റ് എടുത്തതോ ആയ പേപ്പർ, പേപ്പർ ബിറ്റുകൾ, കാൽക്കുലേറ്റർ (പഠന വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് അനുവദിക്കും) പെൻ ഡ്രൈവ്, ലോഗ് ടേബിൾസ്, ഇലക്ട്രോണിക്ക് പെൻ, സ്കാനർ എന്നിവ.

2. കമ്മ്യുണിക്കേഷൻ ഡിവൈസുകൾ (മൊബൈൽ ഫോൺ, ബ്ലൂടൂത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, സ്മാർട്ട് വാച്ച്, ക്യാമറ തുടങ്ങിയ വസ്തുക്കൾ 

3. വാലറ്റുകൾ, ഗോഗിൾസ്, ഹാൻഡ്ബാഗുകൾ, പൗച്ചുകൾ മുതലായവ 

4. ഭക്ഷണ പദാർത്ഥങ്ങൾ (പ്രമേഹ രോഗികളായ കുട്ടികൾക്ക് ഇത് ബാധകമല്ല)

5. അന്യായമായ പ്രവർത്തികൾക്ക് വേണ്ടി ഉപയോഗിക്കുന്ന മറ്റ് വസ്തുക്കൾ 

6. മുകളിൽ പറഞ്ഞിരിക്കുന്ന നിരോധിക്കപ്പെട്ട വസ്തുക്കളുടെ ഉപയോഗം പരീക്ഷ ബോർഡിൻ്റെ നിയമാനുസൃതം വിദ്യാർത്ഥികളുടെ മേൽ നടപടി സ്വീകരിക്കുന്നതാണ്.

ഡ്രസ്സ് കോഡ്: സ്കൂൾ യൂണിഫോം (റെഗുലർ വിദ്യാർത്ഥികൾക്ക്)
സാധാരണമായ നേരിയ വസ്ത്രങ്ങൾ (പ്രൈവറ്റ് വിദ്യാർത്ഥികൾക്ക്)

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് ഉൽപ്പന്ന വിപണന മേള ജനുവരി 26 മുതൽ ഫെബ്രുവരി 2 വരെ

Next Story

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായി വി.ഗീത ചുമതലയേറ്റു

Latest from Main News

വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗിലാക്കിയ സംഭവത്തില്‍ യുപി സ്വദേശി മുഹമ്മദ് ആരീഫ് കുറ്റം സമ്മതിച്ചു

വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗിലാക്കിയ സംഭവത്തില്‍ യുപി സ്വദേശി മുഹമ്മദ് ആരീഫ് കുറ്റം സമ്മതിച്ചു. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 01-02-2025.ശനി പ്രവർത്തിക്കുന്ന ഒ.പി*പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 01-02-2025.ശനി പ്രവർത്തിക്കുന്ന ഒ.പി*പ്രധാനഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.ജേക്കബ്മാത്യു’ 👉ഇ.എൻടിവിഭാഗം ഡോ.സുമ’ 👉സൈക്യാട്രിവിഭാഗം

തിക്കോടി ബീച്ചിൽ അപായ സൂചന ബോർഡുകൾ സ്ഥാപിക്കും, പരിശീലനം ലഭിച്ച പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സേവനം ലഭ്യമാക്കും

തിക്കോടി ബീച്ചിൽ അപായ സൂചന ബോർഡുകൾ സ്ഥാപിക്കും, പരിശീലനം ലഭിച്ച പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സേവനം ലഭ്യമാക്കുംകഴിഞ്ഞ ആഴ്ച നാലുപേർ മരണപ്പെട്ട തിക്കോടി

ചോറ്റാനിക്കരയിൽ ക്രൂരപീഡനത്തിനിരയായ പെൺകുട്ടി മരിച്ചു

കേരളത്തെ നടുക്കിയ ചോറ്റാനിക്കരയിലെ ക്രൂരപീഡനത്തിന് ഇരയായ 19 വയസ്സുകാരിയായ പെൺകുട്ടി മരിച്ചു. വെൻ്റിലേറ്ററിൽ കഴിയവെയാണ് മരണം സംഭവിച്ചത്. പ്രതിയിൽ നിന്ന് ക്രൂരമായ