കൊയിലാണ്ടി; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് മാസ്റ്ററുടെ മുറിയില്‍ അതിക്രമിച്ചു കയറി വാതിലടയ്ക്കാനുളള മാനസിക രോഗിയായ യുവാവിന്റെ ശ്രമം ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് വിഫലമാക്കി. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഇതര സംസ്ഥനത്ത് നിന്നുളള യുവാവ് അതിക്രമം കാട്ടിയത്. വനിതാ സ്റ്റേഷന് മാസ്റ്റര്‍ ഡ്യൂട്ടിയിലിരിക്കെയാണ് സംഭവം. സ്റ്റേഷന് മാനേജറുടെ മുറിയില്‍ കയറിയ യുവാവിനോട് പുറ്തത് കടക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍, വാതില്‍ പാളിയുടെ മറവില്‍ ഒളിച്ചിരിക്കാനായിരുന്നു യുവാവിന്റെ ശ്രമം. തുടര്‍ന്ന് ജീവനക്കാരും സ്റ്റേഷനിലെത്തിയ യാത്രക്കാരും ബലമായി പിടിച്ചു പുറത്താക്കുകയായിരുന്നു.റെയില്‍വേ പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു . യുവാവ് ഒഡീഷ സ്വദേശിയാണെന്നാണ് വിവരം.
Latest from Main News
ലോകമെമ്പാടുമുള്ള മലയാളികളെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിപ്പിക്കുന്ന ഒരു ആഗോള സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ. 1995-ൽ അമേരിക്കയിൽ രൂപം കൊണ്ട
മലയാളികളുടെ പൊന്നോണത്തിന് തുടക്കം കുറിച്ച് കൊണ്ട് ഇന്ന് അത്തം. ഇന്നേക്ക് പത്താം ദിവസമാണ് തിരുവോണം. അത്തം നാള് തൊട്ടാണ് മലയാളികളുടെ അങ്കണങ്ങളില്‍
ഓണക്കാലത്ത് വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെയ്പ് എന്നിവ തടയുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് പരിശോധന
സംസ്ഥാന മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങളായ മദ്രസ അധ്യാപകർക്കുള്ള വിവാഹ ധനസഹായ വിതരണവും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ആറാം വളവിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി.കാറുകളും ബൈക്കുകളും ഉൾപ്പെടെ അപകടത്തിൽ പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഏകദേശം അഞ്ചിൽ