കൊയിലാണ്ടി യുവകലാസാഹിതി സംഘടിപ്പിക്കുന്ന കിത്താബ് ഫെസ്റ്റ് രണ്ടാം പതിപ്പ് ഏപ്രിൽ 28, 29, 30 തിയ്യതികളിലായി കൊയിലാണ്ടിയിൽ വെച്ചു നടക്കും. സുവർണ ജൂബിലി ആഘോഷിക്കുന്ന റെഡ് കർട്ടൻ കലാവേദിയും സഹകരിക്കും. സംഘാടക സമിതി യോഗം കൊയിലാണ്ടി നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ കെ അജിത് ഉദ്ഘാടനം ചെയ്തു. റെഡ് കർട്ടൻ സെക്രട്ടരി രാഗം മുഹമ്മദലി അദ്ധ്യക്ഷനായിരുന്നു. യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷറഫ് കുരുവട്ടൂർ പരിപാടി വിശദീകരിച്ചു. ഡോ ശശികുമാർ പുറമേരി, പ്രൊഫസർ അബൂബക്കർ കാപ്പാട്, അഡ്വ സുനിൽ മോഹൻ, നാസർ കാപ്പാട്, കെ കെ സുധാകരൻ, കെ എസ് രമേശ് ചന്ദ്ര, മജീദ് ശിവപുരം, ഷമീമ കൊല്ലം, സൗദ റഷീദ് പേരാമ്പ്ര എന്നിവർ സംസാരിച്ചു. യുവകലാ സാഹിതി ജില്ലാ സെക്രട്ടറി കെ വി സത്യൻ സ്വാഗതവും പ്രദീപ് കെ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി രക്ഷാധികാരികൾ ഇ കെ വിജയൻ എം എൽ എ, ഇ കെ വിജയൻ എം എൽ എ സുധ കിഴക്കേപ്പാട്ട് നഗരസഭാധ്യക്ഷ കൊയിലാണ്ടി, കെ കെ ബാലൻ, ടി വി ബാലൻ ചെയർമാൻ ഡോ അബൂബക്കർ കാപ്പാട് കൺവീനർ പ്രദീപ് കണിയാരക്കൽ കോർഡിനേറ്റർ അഷറഫ് കുരുവട്ടൂർ ട്രഷറർ വി എൻ സന്തോഷ് കുമാർ എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളേയും തെരഞ്ഞെടുത്തു.
Latest from Local News
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്
പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് (