വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവം ; കടുവയെ വെടിവെക്കാൻ ഉത്തരവിട്ട് മന്ത്രി

വയനാട് മാനന്തവാടിയിലെ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നടപടി. കടുവയെ വെടിവെക്കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകിയെന്ന് മന്ത്രി പറഞ്ഞു. വനത്തിനുള്ളിൽ നടന്ന ആക്രമണമാണോ എന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

പ്രിയദർശനി എസ്റ്റേറ്റിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മന്ത്രി ഒആർ കേളുവിനെ നാട്ടുകാർ വളഞ്ഞു. വൻ പ്രതിഷേധമാണ് പ്രദേശത്ത് നടക്കുന്നത്. പ്രിയദർശനി എസ്റ്റേറ്റിന്റെ ഓഫീസലിൽഡ സർവകക്ഷി യോ​ഗം നടക്കുകയാണ്. പുറത്ത് പ്രതിഷേധം നടത്തവെയാണ് യോ​ഗം നടക്കുന്നത്. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ഇവിടെയാണ് എത്തിച്ചിരിക്കുന്നത്. ഉറപ്പുകൾ ലഭിക്കാതെ മൃതദേഹം മാറ്റില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീയായ രാധയാണ് കൊല്ലപ്പെട്ടത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ കാപ്പി പറിക്കാൻ എത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കടുവ ആക്രമിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വയനാട് വൈൽഡ് ലൈഫിന്റെ ഭാ​ഗമായുള്ള പ്രദേശത്താണ് സംഭവം ഉണ്ടായിരിക്കുന്നത്.

 

Leave a Reply

Your email address will not be published.

Previous Story

പൊതുപരീക്ഷകളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷാഹാളുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

Next Story

ദേശീയപാതാ വികസനം കോരപ്പുഴയില്‍ പാലം പണിയാന്‍ പുഴയില്‍ മണ്ണിട്ട് നികത്തല്‍;കടുത്ത എതിര്‍പ്പുമായി സമീപ വാസികള്‍, ഇന്ന് കലക്ടറുടെ യോഗം

Latest from Main News

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. കോഴിക്കോട്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍

പോക്സോ അതിജീവിതയെയും കുഞ്ഞിനെയും സർക്കാർ കേന്ദ്രത്തിൽ നിന്ന് കാണാതായി

പോക്സോ അതിജീവിതയെയും കുഞ്ഞിനെയും സർക്കാർ കേന്ദ്രത്തിൽ നിന്ന് കാണാതായി. കോഴിക്കോട് നഗരത്തിലെ വനിത ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഇവരെ കാണാതായത്. 17കാരിയായ

കല്ലാച്ചിയില്‍ കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പത്തു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട് കല്ലാച്ചിയില്‍ കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പത്തു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വിവാഹം കഴിഞ്ഞ് മടങ്ങിയ കുടുംബത്തെ