പേരാമ്പ്ര: പറശ്ശിനി ഭഗവാൻ്റെ നിത്യചൈതന്യം കൊണ്ട് ശ്രദ്ധേയമായ പേരാമ്പ്ര വാളൂർ മരുതേരി പുളീക്കണ്ടി മടപ്പുര ശ്രീമുത്തപ്പൻ ക്ഷേത്രത്തിലെ തിരുവപ്പന മഹോത്സവത്തിന്റെ പ്രധാന ദിവസം ഇന്ന്. അരക്കോടിയോളം രൂപ ചെലവഴിച്ച് ചെമ്പോലയിൽ നിർമ്മിച്ച പുതിയ മടപ്പുര കാണാനും ഉത്സവാഘോഷങ്ങളിൽ പങ്കാളികളാകാനും നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തിലെത്തുന്നത്. ഇന്ന് ( ജനുവരി 24 വെള്ളി) ഉച്ചക്ക് 2.30ന് മുത്തപ്പനെ മലയിറക്കൽ, നാലിന് വിവിധ ദേശങ്ങളിൽ നിന്ന് ഇളനീർകുല വരവുകൾ, ആറ് മണിക്ക് മുത്തപ്പൻ വെള്ളാട്ടം, 6.30ന് താലപ്പൊലി ദീപാരാധന.
വയലിനും ചെണ്ടയും സമന്വയിക്കുന്ന താണ്ഡവം ടീമിൻ്റെ വയലിൻ ഫ്യൂഷൻ കാഴ്ചക്കാരിൽ ആവേശം തീർക്കും. എട്ട് മണി മുതൽ ഭഗവതി, ഗുളികൻ, ഗുരു, കുട്ടിച്ചാത്തൻ തിറകൾ. നാളെ മുതൽ (25 ശനി) കാലത്ത് ആറിന് തിരുവപ്പന എന്നിവ നടക്കും. നാളെ ഉച്ചക്ക് ഒരു മണിവരെ ദർശന സൗകര്യമുണ്ടായിരിക്കും.