മേപ്പയ്യൂർ : സംസ്‌കൃത അധ്യാപക ഫെഡറേഷൻ മേലടി ഉപജില്ലാ സമ്മേളനം നടത്തി. എൽ പി തലത്തിൽ സംസ്‌കൃത പഠനവും, പരീക്ഷയും ആരംഭിച്ചെങ്കിലും അധ്യാപക നിയമനം നടന്നിട്ടില്ല. നിലവിൽ വർങ്ങളായി സംസ്‌കൃത വിദ്യാർത്ഥികൾക്ക് നൽകുന്ന യു പി ഹൈസ്കൂൾ സ്കോളർഷിപ് തുകയിലും കുറവ് വരുത്തിയിട്ടുണ്ട്. ഈ വിഷയങ്ങളിൽ അടിയന്തിര ഇടപെടൽ സർക്കാരിൽ നിന്നും ഉണ്ടാകണമെന്ന് സംസ്‌കൃത അധ്യാപക ഫെഡറേഷൻ മേലടി ഉപജില്ലാ സമ്മേളനം സർക്കാരിനോട് പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.
ഉപജില്ലാ സമ്മേളനം ജില്ലാ ജനറൽ സെക്രെട്ടറി ഹേംലാൽ മൂടാടി ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട് രഞ്ജിത്ത് ഇളവന അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി ഷിജു നെല്യാടി, ജില്ലാസമിതി അംഗങ്ങൾ ആയ അശ്വതി നീലമന, ബീന ടി കെ എന്നിവർ പ്രസംഗിച്ചു.
പ്രൈവറ്റ് വിഭാഗം ഭാരവാഹികളായി പ്രസിഡണ്ട് പ്രവീൺ കാംബ്രം, വൈസ് പ്രസിഡണ്ട് അബിന പി, സെക്രട്ടറി ഷിജു പി നെല്യാടി, ജോയിന്റ് സെക്രട്ടറി ജൂബിത, ട്രഷറർ: സുമംഗള അനീഷ് എന്നിവരെയും ഗവണ്മെന്റ് വിഭാഗം ഭാരവാഹികളായി പ്രസിഡണ്ട് സിന്ധു, വൈസ് പ്രസിഡണ്ട് ബസിജ, സെക്രട്ടറി അബ്ദുൾ അസീസ്, ജോയിന്റ് സെക്രെട്ടറി സജിത ആർ ഡി, ട്രഷറർ സിനി പി എന്നിവരെയും തിരഞ്ഞെടുത്തു.