കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ മോഷണം നടത്തിയ യുപി സ്വദേശിയെ പൊലീസ് പിടികൂടി

കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ മോഷണം നടത്തിയ യു.പി സ്വദേശിയെ പൊലീസ് പിടികൂടി. ഗൊരഖ്പൂര്‍ സ്വദേശി സോനു(23)വിനെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സൗത്ത് ബീച്ചില്‍ സാഫ്രാന്‍ ഡേറ്റ്‌സ് ആൻഡ് നട്‌സ് എന്ന കടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വടകര സ്വദേശിനി സമീറ ബാനുവിന്റെ കാറിലാണ് മോഷണം.

ബീച്ച് കാണാനെത്തിയ സമീറയും കുടുംബവും രാത്രി 10.30 ഓടെ കാറില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. പിന്നീട് ഒരു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പൊലീസില്‍ പരാതി നല്‍കി. രണ്ട് മൊബൈല്‍ ഫോണുകളും അരപവന്‍ വരുന്ന രണ്ട് മോതിരം, എടിഎം കാര്‍ഡ്, ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ്, പെന്‍ഡ്രൈവ്, 8000 രൂപ എന്നിവയുമായാണ് പ്രതി കടന്നുകളഞ്ഞത്. 61,000 രൂപ വില വരുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഉടമ പറഞ്ഞു.

കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് കാര്‍ നിര്‍ത്തിയിട്ടതിന് സമീപത്തുള്ള സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ടൗണ്‍ എസ്‌ഐ മാരായ ജെയിന്‍, മനോജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, വന്ദന എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.

Leave a Reply

Your email address will not be published.

Previous Story

ദേശീയപാതാ വികസനം കോരപ്പുഴയില്‍ പാലം പണിയാന്‍ പുഴയില്‍ മണ്ണിട്ട് നികത്തല്‍;കടുത്ത എതിര്‍പ്പുമായി സമീപ വാസികള്‍, ഇന്ന് കലക്ടറുടെ യോഗം

Next Story

വൈദ്യുതി ഉല്‍പാദനത്തിന് വേണ്ടി ചെറുകിട കാറ്റാടി യന്ത്രം സ്ഥാപിക്കുന്ന ‘മൈക്രോ വിന്‍ഡ്’ പദ്ധതിയ്ക്ക് രൂപംനല്‍കി കെഎസ്ഇബി

Latest from Local News

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ