വൈദ്യുതി ഉല്‍പാദനത്തിന് വേണ്ടി ചെറുകിട കാറ്റാടി യന്ത്രം സ്ഥാപിക്കുന്ന ‘മൈക്രോ വിന്‍ഡ്’ പദ്ധതിയ്ക്ക് രൂപംനല്‍കി കെഎസ്ഇബി. ആദ്യഘട്ടമായി സംസ്ഥാനത്ത് എട്ടിടത്ത് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് കെഎസ്ഇബി ഒരുങ്ങുന്നത്. പുരപ്പുറ സൗരോര്‍ജ പദ്ധതിക്ക് സമാനമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള നീക്കമാണിത്.
പദ്ധതിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള എട്ട് കേന്ദ്രങ്ങളിലാണ് ആദ്യം ഓണ്‍-ഗ്രിഡ് കാറ്റാടി യന്ത്രം സ്ഥാപിക്കുക. അഞ്ച് കിലോവാട്ട് വരെ ശേഷിയുള്ള യന്ത്രങ്ങളാണ് സ്ഥാപിക്കുക. ഇതിനായി 30 ലക്ഷം രൂപ അനുവദിച്ചു.
രണ്ട് കിലോവാട്ടിന് 2.5 ലക്ഷവും മൂന്ന് കിലോവാട്ടിന് 3.3 ലക്ഷവും അഞ്ച് കിലോവാട്ടിന് അഞ്ച് ലക്ഷവുമാണ് യന്ത്രങ്ങള്‍ക്ക് ചെലവ് വരിക. രണ്ട്, മൂന്ന് കിലോവാട്ടിന്റെ മൂന്ന് യന്ത്രങ്ങള്‍ വീതവും അഞ്ച് കിലോവാട്ടിന്റെ രണ്ട് യന്ത്രങ്ങളുമാണ് ആദ്യഘട്ടമായി സ്ഥാപിക്കുക.
തിരുവനന്തപുരം വൈദ്യുതി ഭവന്‍, വിഴിഞ്ഞം സബ് സ്റ്റേഷന്‍, ആലപ്പുഴ മങ്കൊമ്പ് സബ്സ്റ്റേഷന്‍, ഇടുക്കി പീരുമേട് സബ്സ്റ്റേഷന്‍, എറണാകുളം മറൈന്‍ ഡ്രൈവ് സബ്സ്റ്റേഷന്‍, കോഴിക്കോട് വൈദ്യുതിഭവന്‍ / ഗാന്ധി റോഡ് സബ്സ്റ്റേഷന്‍, മലപ്പുറം പൊന്നാനി സബ്സ്റ്റേഷന്‍, കണ്ണൂര്‍ ഏഴിമല സബ്സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് പ്രഥമഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.