പേരാമ്പ്ര. കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ(കെ പി എസ് ടി എ ) കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പേരാമ്പ്രയിൽ
തുടക്കമായി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം നാലു മണിക്ക് ഡോ. കെ ജി അടിയോടി നഗറിൽ (കമ്മ്യുണിറ്റി ഹാൾ )ജില്ലാ പ്രസിഡന്റ് ടി ടി ബിനു പതാക ഉയർത്തിയത്തോടെയാണ് സമ്മേളനം ആരംഭിച്ചത് . തുടർന്ന് കൌൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് ടി ടി ബിനു അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി ഇ കെ സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് അജിത് കുമാർ ടി, ജോയിന്റ് സെക്രട്ടറിമാരായ കെ മാധവൻ, വി സജീവൻ, സംസാരിച്ചു.
ജില്ലാ ട്രഷറർ എം കൃഷ്ണ വേണിവരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.ഇന്ന് ഷാഫി പറമ്പിൽ എം പി സമ്മേളനം ഉദ്ഘാടനം ചെയ്യും.ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ, കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ്, സംസ്ഥാന സെക്രട്ടറി പി കെ അരവിന്ദൻ,സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, അനിൽകുമാർ വട്ടപ്പാറ, തുടങ്ങി നേതാക്കൾ സംബന്ധിക്കും. തുടർന്ന് അധ്യാപക പ്രകടനം നടക്കും, വനിതാ സമ്മേളനം അഡ്വ. ഗൗജ വിജയകുമാർ(കെ എസ് യൂ സംസ്ഥാന ജനറൽ സെക്രട്ടറി )ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് എൻ ശർമിള അധ്യക്ഷയാവും.തുടർന്ന് വിദ്യാഭ്യാസസാംസ്കാരിക സമ്മേളനം എൻ എസ് യൂ അഖിലേന്ത്യാ സെക്രട്ടറി കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്യും.രമേശ് കാവിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ തുടങ്ങി നേതാക്കൾ സംബന്ധിക്കും. 26ന് കാലത്ത്പ്രതിനിധി സമ്മേളനവും യാത്രയയപ്പും, അഡ്വ. കെ ജയന്ത്( കെ പി സി സി ജനറൽ സെക്രട്ടറി )ഉദ്ഘാടനം ചെയ്യും.തുടർന്ന് സമാപന സമ്മേളനത്തിൽ സംസ്ഥാന നേതാക്കൾ സംസാരിക്കും.
Latest from Main News
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളിലും
2026ല്‍ സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ നവകേരളം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ
നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകത്തിൽ വിധി വന്നു. പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം ശിക്ഷയും 12 ലക്ഷം പിഴയും
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ്
മെയ് 14 ന് രാത്രി 10 മണി കഴിഞ്ഞാല്‍ സര്‍വ്വേശ്വര കാരകനായ വ്യാഴം ഇപ്പോള്‍ നില്‍ക്കുന്ന എടവരാശിയില്‍ നിന്ന് മിഥുന രാശിയിലേക്ക്