റെക്കോർഡ് വിൽപ്പനയുമായി കേരള സർക്കാരിൻ്റെ ക്രിസ്തുമസ് – നവവത്സര ബമ്പർ

റെക്കോർഡ് വിൽപ്പനയുമായി കേരള സർക്കാരിൻ്റെ ക്രിസ്തുമസ് – നവവത്സര ബമ്പർ. നറുക്കെടുപ്പിന് 13 ദിവസം മാത്രം ബാക്കി നിൽക്കെ ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ വിറ്റുതീരുന്നത്. 400 രൂപ വിലയുള്ള ഈ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 20 കോടി രൂപയാണ്. വിതരണത്തിന് നൽകിയ 40 ലക്ഷം ടിക്കറ്റുകളിൽ 33,78,990 ടിക്കറ്റുകൾ വിറ്റ് തീർന്നു. 

കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ 11 ലക്ഷത്തോളം ടിക്കറ്റുകൾ അധികം വിറ്റ് പോയിട്ടുള്ളത്. ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും ഹിറ്റായിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്. 695650 ടിക്കറ്റുകൾ വിറ്റഴിച്ചാണ് പാലക്കാട് ജില്ല ഒന്നാം സ്ഥാനത്ത് എത്തിയത്. 3,92,290 ടിക്കറ്റുകൾ വിറ്റ തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്ത് എത്തി. തൃശൂർ ജില്ലയാണ് വിൽപ്പനയിൽ മൂന്നാം സ്ഥാനത്ത്. 3,60,280 ടിക്കറ്റുകൾ വിറ്റു.

ഒന്നാം സമ്മാനം 20 കോടി രൂപയാണ്. 20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി നൽകും. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരയ്ക്കും 3 വീതം ആകെ 30 പേർക്കും നൽകും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരയ്ക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേർക്കും നൽകുന്നുണ്ട്. ഫെബ്രുവരി 5-ാം തീയ്യതിയിലാണ് നറുക്കെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ അന്താരാഷ്ട്ര നിലവാരമുള്ള വിശ്രമകേന്ദ്രം ഒരുങ്ങുന്നു

Next Story

പെരുവട്ടൂരിൽ കിണറിൽ വീണ് വയോധിക മരിച്ചു

Latest from Main News

2025 മാർച്ച് മാസത്തിൽ നടന്ന ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

2025 മാർച്ച് മാസത്തിൽ നടന്ന ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://results.hse.kerala.gov.in സൈറ്റിൽ ലഭ്യമാണ്. കഴിഞ്ഞ വർഷത്തെ

കനത്തമഴയെ തുടർന്ന് അടച്ചിട്ട വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു

കൽപറ്റ: കനത്തമഴയെ തുടർന്ന് അടച്ചിട്ട വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞതിന് പിന്നാലെയാണ് ടുറിസം കേന്ദ്രങ്ങൾ

റിസോഴ്‌സ് അധ്യാപക നിയമനം

സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിനായി കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ്, റിസോഴ്‌സ് അധ്യാപകരെ നിയമിക്കും. യോഗ്യത: ബിഎ ഇംഗ്ലീഷ്

മധുരം പകർന്ന് സൗഹൃദ ബിആർസി പ്രവേശനോത്സവം

കൊയിലാണ്ടി: നഗരസഭയിലെ പെരുവട്ടൂർ ബഡ്സ് റിഹാബിലേഷൻ സെൻ്ററിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ബിആർസി പ്രവേശനോത്സവം 2025 സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ സുധ