കൊയിലാണ്ടി മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന എൽ പി വിഭാഗം ജെ ആർ സി കാഡറ്റുകൾക്ക് വേണ്ടി ഏകദിന പഠന ക്യാമ്പ് നടത്തി. കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിൽ വച്ച് നടന്ന ക്യാമ്പ് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത്കണ്ടി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് അരുൺ മണമൽ, സ്കൂൾ ഹെഡ്മാസ്റ്റർ ഗോപകുമാർ ചാത്തോത്ത്, ഐആർസി എസ് കൊയിലാണ്ടി താലൂക്ക് കമ്മിറ്റി വൈസ് ചെയർമാൻ ബാലൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജെ ആർ സി സബ്ജില്ലാ കോർഡിനേറ്റർ കെ സിറാജ് സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ എൻ ജിൻസി നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിലായി എൻ ജിൻസി , സി ബാലൻ മാസ്റ്റർ, കെ സിറാജ്, ബി.ആർ.സി അധ്യാപകരായ പി ജമുന, ഷൈമ, ക്രിസ്റ്റബൽ എന്നിവർ ക്ലാസുകൾ നയിച്ചു.