നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) 2025 ജനുവരി 28, 29, 30 തീയതികളിൽ നടക്കുന്ന ജോയിൻ്റ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ) മെയിൻ 2025 സെഷൻ 1 ൻ്റെ അഡ്മിറ്റ് കാർഡുകൾ വെബ്സൈറ്റിൽ. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.
അതുപോലെ ഡൗൺലോഡ് ചെയ്യുമ്പോൾ അഡ്മിറ്റ് കാർഡിൽ QR കോഡും ബാർകോഡും ലഭ്യമാണെന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പാക്കേണ്ടതുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, കൂടാതെ തമിഴ്, ബംഗാളി, ഉറുദു തുടങ്ങിയ പ്രാദേശിക ഭാഷകൾ ഉൾപ്പെടെ 13 ഭാഷകളിലും പരീക്ഷ നടത്തും.
രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ. ആദ്യ ഷിഫ്റ്റ് രാവിലെ ഒമ്പത് മുതൽ 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചക്കുശേഷം മൂന്നുമുതൽ ആറുമണി വരെയുമാണ് നടത്തുക. ഇതുസംബന്ധിച്ച അറിയിപ്പ് വെബ്സൈറ്റിലുണ്ട്.
എൻ.ഐ.ടികൾ, ഐ.ഐ.ടികൾ അടക്കമുള്ള മുൻനിര സ്ഥാപനങ്ങളിൽ എൻജിനീയറിങ്, ആർക്കിടെക്ചർ മുതലായ ബിരുദ പ്രവേശനം ജെ.ഇ.ഇ മെയിൻ റാങ്കടിസ്ഥാനത്തിലാണ്. ഉയർന്ന റാങ്ക് നേടുന്ന രണ്ടര ലക്ഷം പേർക്ക് ഐ.ഐ.ടികളിലേക്കു പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് 2025 പരീക്ഷയിൽ പങ്കെടുക്കാൻ അർഹതയുണ്ടാവും.