പേരാമ്പ്ര.രാഷ്ട്രീയ പ്രവർത്തനംകാരുണ്യ സാമൂഹികപ്രവർത്തനം കൂടിയാവണമെന്ന് തെളിയിച്ചു കൊടുത്തുകൊണ്ട് മാതൃകയാണ് പുറ്റംപൊയിൽ കോൺഗ്രസ് കമ്മിറ്റിയെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഭിന്നശേഷി കുടുംബമായ സഫിയക്ക് നിർമിച്ചു നൽകിയ ആസാദ് മൻസിൽ
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു .
പേരാമ്പ്രപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളോടു കാണിക്കുന്ന അവഗണനക്കെതിരെ പേരാമ്പ്ര പഞ്ചായത്തിലെ എട്ടാം വാർഡ് പുറ്റം പൊയിലിലെ ഭിന്നശേഷിക്കാരായ ദമ്പതിമാർക്ക് വീട് നിർമ്മിച്ചു നൽകാൻ പുറ്റം പൊയിൽ കോൺഗ്രസ് പ്രവർത്തകർതയ്യാറാവുകയായിരുന്നു.പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗുണഭോകതൃ ലിസ്റ്റിൽ ആറാം സ്ഥാനവും, എട്ടാം വാർഡിലെ ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരുമായിരുന്നു ദമ്പതികൾ. പലപ്രാവശ്യം ഗ്രാമപഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയെങ്കിലും വീട് ലഭ്യമാക്കുന്നതിന് ഒരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചില്ല. തുടർന്നാണ് ഒരു വർഷം മുൻപ് ദമ്പതിമാർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് കോൺഗ്രസ് പ്രവർത്തകർ മുൻകൈയെടുത്ത് പ്രവർത്തനമാരംഭിച്ചത്.
വാർഡ് മെമ്പർ കൂടിയായ ഡി സി സി ജനറൽ സെക്രട്ടറി പി കെ രാഗേഷ് അധ്യക്ഷനായി.
ചടങ്ങിൽ ഷാഫി പറമ്പിൽഎം പി , കെ. ബാലനാരായണൻ,രാജൻ മരുതേരി, പുതുക്കൂടി അബ്ദുറഹ്മാൻ, ജാസ്മിന മജീദ്,
ജോസ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Latest from Main News
പേരാമ്പ്ര. കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ(കെ പി എസ് ടി എ ) കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പേരാമ്പ്രയിൽ തുടക്കമായി.
വൈദ്യുതി ഉല്‍പാദനത്തിന് വേണ്ടി ചെറുകിട കാറ്റാടി യന്ത്രം സ്ഥാപിക്കുന്ന ‘മൈക്രോ വിന്‍ഡ്’ പദ്ധതിയ്ക്ക് രൂപംനല്‍കി കെഎസ്ഇബി. ആദ്യഘട്ടമായി സംസ്ഥാനത്ത് എട്ടിടത്ത് കാറ്റാടി
വയനാട് മാനന്തവാടിയിലെ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നടപടി. കടുവയെ വെടിവെക്കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു.
പൊതു പരീക്ഷകളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷാഹാളുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പരീക്ഷയുടെ കൃത്യവും കാര്യക്ഷമവും സുഗമവുമായ നടത്തിപ്പ് കണക്കിലെടുത്താണ്
കോഴിക്കോട് നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ് സ്റ്റേഡിയം ജംഗ്ഷനില്‍ നിന്നാരംഭിച്ച് പുതിയറ വഴി പറയഞ്ചേരിയിലൂടെ കുതിരവട്ടം മാനസികആശുപത്രിയുടെ മുമ്പിലൂടെ, ദേശപോഷിണി ലൈബ്രറിയുടെ