പെരുവട്ടൂരിൽ കിണറിൽ വീണ് വയോധിക മരിച്ചു. ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് കൊയിലാണ്ടി പെരുവട്ടൂർ ആയിപ്പനംക്കുനി ജാനകി 84 വയസ്സ് വീട്ടിലെ കിണറ്റിൽ വീണ് മരിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിജിത്ത് സി കിണറ്റിൽ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടുകൂടി റസ്ക്യു നെറ്റിൽ കരക്കെത്തിക്കുകയും ചെയ്തു. ശേഷം കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ അനൂപ് ബികെ, FRO മാരായ രതീഷ് കെ എൻ,ജാഹിർ എം,ജിനീഷ് കുമാർ പി കെ,സുജിത്ത് എസ് പി നിതി രാജ് ഇ കെ, ഹോംഗാർഡ് പ്രദീപ് എന്നിവ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
Latest from Local News
സെപ്റ്റംബറിലെ റേഷൻ വിതരണം ആരംഭിക്കാൻ എ ഇ പി ഡി എസ് ക്രമീകരിക്കുന്നതിന് കൂടുതൽ സമയം ആവശ്യമായതിനാൽ ഇന്ന് (2/09/2025) ഉച്ചയ്ക്ക്
പേരാമ്പ്ര: കോട്ടൂർ തിരുവോട് കിണറിൽവീണ യുവതിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കോട്ടൂർ കൊയിലോത്തരിക്കൽ ജിൻസി (38) കിണറിൽ വീണതറിഞ്ഞ് ബന്ധുക്കളായ
കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്:
ചിങ്ങപുരം: എളമ്പിലാട് നടുവിലയിൽ കെ.സി. ബാലൻ അടിയോടി (77) അന്തരിച്ചു. ഭാര്യ: പത്മിനി അമ്മ. മക്കൾ: ധന്യ. എൻ( സ്മാർട്ട് മീഡിയ
മേപ്പയൂർ: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്