കൊയിലാണ്ടി: നഗരസഭയുടെ ‘ദിശ’ സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് “നേർവഴി” സംഘടിപ്പിച്ചു. നഗരസഭയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായ് നടത്തിയ ക്ലാസ് നഗരസഭാ ചെയർ പേഴ്സൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷനായി. കൗൺസിലർമാരായ രമേശൻ വലിയാട്ടിൽ, വത്സരാജ് കേളോത്ത്, പി.ഭവിത, ടി.പി.ശൈലജ എന്നിവർ സംസാരിച്ചു. തുടർന്ന് കെ.സി കരുണാകരൻ പേരാമ്പ്ര നേതൃത്വം നൽകിയ ജീവിതം മനോഹരമാണ് എന്ന നാടകവും ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികളുടെ സംഗീതശിൽപ്പവും അരങ്ങേറി.
Latest from Local News
കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം
പാലക്കാടു വെച്ചു നടന്ന കെ എൻ എം സംസ്ഥാന മദ്റസ സർഗമേളയിൽ പങ്കെടുത്ത് ജേതാക്കളായ കലാപ്രതിഭകളെ കോഴിക്കോട് നോർത്ത് ജില്ലാ കെ
ചേലിയ : ദേശസേവാ സമിതി ചേലിയ ഈ അധ്യയന വർഷത്തിന്റെ രണ്ടാം ടേമിന്റെ അവസാനം നിർത്തി വെച്ച പത്താം ക്ലാസ്സ് വിദ്യാർഥികൾക്കായുള്ള
‘ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ്സ് സംസ്ഥാന
കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ (നടുവണ്ണൂർ) അന്തരിച്ചു. അസുഖബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.