ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചം (കേരള വാണിംഗ്സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ്സ് മാനേജ്മെന്റ് സിസ്റ്റം) KaWaCHaM – Kerala Warnings, Crisis and Hazard Management sy-stem) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും കവചത്തിന്റെ കീഴിൽ കൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളെയും ഏകീകൃത മുന്നറിയിപ്പ് സംവിധാനത്തിനു കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. 126 സൈറണ്‍-സ്‌ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 VPN ബന്ധിത എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍, അവയുടെ ഡിസിഷന്‍ സപ്പോര്‍ട്ട് സോഫ്റ്റ് വെയര്‍, ബൃഹത്തായ ഡാറ്റാ സെന്റർ എന്നിവ അടങ്ങുന്ന വലിയ സന്നാഹമാണ് കവചം സംവിധാനത്തിനുള്ളത്. ഇത്തരത്തിലൊരു മുന്നറിയിപ്പ് സംവിധാനം അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.