ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ലെന്ന് റിപ്പോർട്ട്

ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ലെന്ന് റിപ്പോർട്ട്. മാർച്ചിൽ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം കുട്ടികളിൽ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. മാർച്ച് മൂന്നിനാണ് പരീക്ഷ തുടങ്ങുന്നത്. അക്കൗണ്ടിൽ തുകയില്ലെന്നാണ് ഉത്തരവിൽ നൽകുന്ന വിശദീകരണം. 

മുമ്പ് പരീക്ഷകള്‍ നടത്താനുള്ള പണം സ്‌കൂളുകള്‍ക്ക് നേരത്തെ തന്നെ നല്‍കുമായിരുന്നു. പരീക്ഷ കഴിഞ്ഞ് പണം അധികമുണ്ടെങ്കില്‍ അത് മടക്കിനല്‍കും. എന്നാല്‍ ഇക്കുറി ഒന്ന്, രണ്ട് വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നടത്താന്‍ വിദ്യാഭ്യാസവകുപ്പില്‍ പണമില്ല എന്നതാണ് പുറത്തുവരുന്ന വിവരം.

പരീക്ഷ നടത്തുന്നതിനായി ക്രമീകരിച്ചിട്ടുള്ള ഡയറക്ടറേറ്റിന്റെ ഹെഡ് ഓഫ് അക്കൗണ്ട് കാലിയായതാണ് പ്രതിസന്ധിക്ക് കാരണം. സ്‌കൂളുകളില്‍ മറ്റാവശ്യങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുള്ള പിഡി അക്കൗണ്ടില്‍ നിന്ന് പണമെടുത്ത്‌ പരീക്ഷ നടത്താനെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പിഡി അക്കൗണ്ടില്‍ തിരിച്ചടച്ചാല്‍ മതിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

എസ്എസ്എല്‍സി പരീക്ഷയുടെ മോഡല്‍ പരീക്ഷാ ഫിബ്രവരി 17 മുതൽ 21 വരെ

Next Story

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലെകറെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

Latest from Main News

അശ്വിന്‍ മോഹൻറെ മൃതദേഹം കണ്ടെത്തി

കക്കയം മുപ്പതാംമൈലില്‍ പഞ്ചവടിയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട അശ്വിന്‍ മോഹൻറെ മൃതദേഹം കണ്ടെത്തി. അശ്വിന്‍ മുങ്ങിപ്പോയതിന് ഏതാണ്ട് 100 മീറ്റര്‍ അകലെയായാണ് മൃതദേഹം

വെങ്ങളം ദേശീയപാതയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു

വെങ്ങളം: വെങ്ങളം ദേശീയപാതയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെ  . കോഴിക്കോട് നിന്ന് കണ്ണൂർ ഇരിട്ടിയിലേക്ക്  പോകുന്ന 

കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം ; വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു

കോഴിക്കോട്: കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം. മരത്തോട് ഭാഗത്ത് എത്തിയ കാട്ടാന വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു. ആക്രമണത്തിൽ വീട് ഭാഗികമായി