മേപ്പയ്യൂർ: കൂനംവെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിറമഹോത്സവത്തിന് കൊടിയേറി. മേൽശാന്തി ശ്രീ കിരാതൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം നിർവഹിച്ചു. ക്ഷേത്രോ ത്സവത്തിൻ്റെ ഭാഗമായി ശ്രീ പ്രമോദ് ഐക്കരപ്പടിയുടെ ആധ്യാത്മിക പ്രഭാഷണം, തിരുവാതിരക്കളി , കൈകൊട്ടിക്കളി, യോദ്ധകളരി സംഘം കാവിൽ അവതരിപ്പിച്ച കളരിപ്പയറ്റ് എന്നിവ നടന്നു. 24 ന് സർപ്പബലി 25 ന് ഗ്രാമസന്ധ്യ, 26 ന് വനിതാ കമ്മറ്റി അങ്കണവാടി കുട്ടികൾ എന്നിവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, 27 ന് ക്ഷേത്ര കലാലയത്തിൻ്റെ അരങ്ങേറ്റവും വിവിധ കലാപരിപാടികൾ, പ്രദേശത്തെ ഗായകരുടെ സംഗമം മധുരിക്കും ഓർമകൾ 28ന് ഉച്ചക്ക് പ്രസാദ ഊട്ട്, വൈകീട്ട് അരി ചാർത്തി മേളം, നട്ടത്തിറ, നാഷണൽ യൂത്ത് ഫെസ്റ്റ് 2024 നാടൻ പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മെലോ മാനിയാക്,29 ന് വൈകുന്നേരം 6 മണിക്ക് തണ്ടാൻ വരവ്, ചങ്ങരം വെള്ളി ഭാഗം വരവ്,ചാലിൽ മീത്തൽ ഭാഗം വരവ്, തിരുവായുധം എഴുന്നള്ളത്ത്, പരദേവതയ്ക്ക് വെള്ളാട്ടം, കരിയാത്തന് വെള്ളാട്ടം, നടനം കമ്മ്യൂണിക്കേഷൻസിൻ്റെ നാടകം പാതിരാ മഴ 30 ന് പുലർച്ചെ 2 മണിക്ക് മീത്ത് കലശം വരവ്, പുലർച്ചെ 4 മണി കരിയാത്തൻ തിറ , രാവിലെ 7 മണി പരദേവതത്തിറ തുടർന്ന് നവകം പഞ്ചഗവ്യം ശുദ്ധി കലശത്തോടെ ഉത്സവം സമാപിക്കുന്നു.
Latest from Local News
മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വർണ്ണ കൂടാരം പ്രവർത്തനത്തിൻ്റെ ഭാഗമായി ‘യുദ്ധവും സമാധാനവും’ ക്യാമ്പ് കെ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. താലൂക്ക്
കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് രൂക്ഷമായ തെരുവ് നായ ശല്യം. നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും, കുട്ടികൾക്ക്
തോടന്നൂർ : മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ (91) അന്തരിച്ചു. തോടന്നൂർ മഹാദേവക്ഷേത്രം മാതൃസമതി അംഗമാണ്. ഭർത്താവ് പരേതനായ ബാലകൃഷണക്കുറുപ്പ്. മക്കൾ
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ