പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിൽ കേരളം ഒന്നാമത്

സംസ്ഥാനസർക്കാർ ഊർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കിവരുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ പുരപ്പുറ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിൽ 99.97 ശതമാനം വാർഷിക വളർച്ചയോടെ കേരളം ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 75.26 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിൽ 60 ശതമാനവുമാണ് വളർച്ച.

2024 ഒക്ടോബർ 10 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 946.9 മെഗാവാട്ട് ശേഷിയുള്ള 1,51,922 പുരപ്പുറ നിലയം സ്ഥാപിച്ചിട്ടുണ്ട്. പകൽസമയങ്ങളിലുള്ള ആവശ്യകതയുടെ 22 ശതമാനം നിറവേറ്റാൻവേണ്ട ശേഷി ഈ പുരപ്പുറ നിലയങ്ങൾക്കുണ്ട്. പിഎം സൂര്യഘർ പദ്ധതിയിൽ ഏറ്റവും കൂടുതൽ സബ്‌സിഡി ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലും പദ്ധതി നടപ്പാക്കുന്നതിലും കേരളം രണ്ടാം സ്ഥാനത്താണ്. പുതിയ കണക്കനുസരിച്ച് പിഎം സൂര്യഘർ പദ്ധതിയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 2,52,216 പേരാണ്. ഇതിൽ 92,052 പ്ലാന്റുകൾക്ക് (424 മെഗാവാട്ട്) അപേക്ഷ ലഭിച്ചു. കേരളത്തിൽ അപേക്ഷിച്ചവരിൽ 55 ശതമാനവും പ്ലാന്റ് സ്ഥാപിച്ചു. 181.54 മെഗാവാട്ട് ശേഷിയുള്ള സൗരനിലയങ്ങൾ ഇതുവരെ പൂർത്തിയായി.

പുരപ്പുറ സോളാർ സ്ഥാപിക്കുന്നതിന് 78,000 രൂപ വരെയാണ് സബ്സിഡിയായി ലഭിക്കുക. കൂടാതെ സോളാർ സിസ്റ്റങ്ങൾ സ്ഥാപിക്കുന്നതു വഴി കെഎസ്ഇബിയുടെ ബിൽ കുറയ്ക്കുന്നതിൽ നിന്നുണ്ടാകുന്ന ലാഭവും ഉപയോക്താക്കൾക്ക് ലഭിക്കും. ഉൽപ്പാദിപ്പിക്കുന്ന മിച്ച വൈദ്യുതി കെഎസ്ഇബിക്ക് നൽകിയാൽ അതും വരുമാനമാക്കി മാറ്റാനാകും.

 

Leave a Reply

Your email address will not be published.

Previous Story

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Next Story

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ അവസാന ഘട്ടത്തിൽ

Latest from Main News

ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞു നിധിയെ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾക്ക് കൈമാറി

ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞു നിധിയെ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾക്ക് കൈമാറി. ഒരിക്കൽ ഉപേക്ഷിച്ച കൈകളിൽ അവൾ മുറുകെപ്പിടിച്ചു.  മംഗളേശ്വറും രഞ്ജിതയും തങ്ങളുടെ

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണത്തിൻ്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായ

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി

കേരള എൻജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി

അശ്വിന്‍ മോഹൻറെ മൃതദേഹം കണ്ടെത്തി

കക്കയം മുപ്പതാംമൈലില്‍ പഞ്ചവടിയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട അശ്വിന്‍ മോഹൻറെ മൃതദേഹം കണ്ടെത്തി. അശ്വിന്‍ മുങ്ങിപ്പോയതിന് ഏതാണ്ട് 100 മീറ്റര്‍ അകലെയായാണ് മൃതദേഹം