കൊയിലാണ്ടി ട്രാഫിക് പോലീസ് എ.എസ്.ഐയെ പരാതിക്കാരൻ മര്‍ദിച്ചു

കൊയിലാണ്ടി ട്രാഫിക് പോലീസ് എ.എസ്.ഐയ്ക്ക് മര്‍ദനം, ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ട്രാഫിക് സ്റ്റേഷനില്‍ ഫൈന്‍ സംബന്ധിച്ച വിഷയവുമായി എത്തിയ എടക്കുളം സ്വദേശി നിഹാബ് അബൂബക്കര്‍ എന്നയാളാണ് എ.എസ്.ഐയെ ആക്രമിച്ചത്.

ആദ്യം സ്റ്റേഷനില്‍ എത്തിയ ഇയാള്‍ ഫൈന്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുകയും പിന്നീട് തിരിച്ചുപോയി വീണ്ടും എത്തി എ.എസ്.ഐ യെ മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ ട്രാഫിക് പോലീസ് എ.എസ്.ഐ സജീവന് പരിക്കേറ്റു. എ.എസ്.ഐ യുടെ യൂണിഫോം പിടിച്ചുവലിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ എ എസ് ഐ യെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഹാബ് അബൂബക്കറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ചട്ടങ്ങള്‍ പാലിച്ച് ആനയെഴുന്നള്ളിപ്പാകാം; മൃഗ സ്നേഹികളുടെ സംഘടനകളുടെ ആവശ്യം സുപ്രീംകോടതി തള്ളി

Next Story

ദേശീയപാത വികസനത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Latest from Local News

കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂളിൽ ഇന്ററാക്ടീവ് പാനലിന്റെയും സൗണ്ട് സിസ്റ്റത്തിന്റെയും സമർപ്പണവും, ടാലൻറ് ഹബിന്റെ രൂപീകരണവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂളിൽ ഇന്ററാക്ടീവ് പാനലിന്റെയും സൗണ്ട് സിസ്റ്റത്തിന്റെയും സമർപ്പണവും, ടാലൻറ് ഹബിന്റെ രൂപീകരണവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

നീന്തൽ ചാമ്പ്യന് യൂത്ത്കോൺഗ്രസ്‌ ആദരവ്

കൂരാച്ചുണ്ട് : ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കരിമ്പനക്കുഴി അദിയേൽ മാർക്കോസിനെ യൂത്ത് കോൺഗ്രസ്‌ ഉപഹാരം നൽകി ആദരിച്ചു.

മലയോര ഹൈവേ നിർമ്മാണം സാബുവിൻ്റെ കുടുംബത്തിനു വഴിയില്ലാതായി

ചക്കിട്ടപാറ: പെരുവണ്ണാമൂഴിയിൽ നിന്നു ചക്കിട്ടപാറയിലേക്കുള്ള മലയോര ഹൈവേ നിർമ്മാണ പ്രവർത്തി കാരണം പുളിക്കൽ സാബുവിൻ്റെ കുടുംബത്തിനു വീട്ടിലേക്കുള്ള വഴിയില്ലാതായി. ഹെൽത്ത്‌ സെൻ്ററിനു