ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലെകറെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഭാര്യ കമല വിജയനൊപ്പം രാജ്ഭവനിലെത്തിയായിരുന്നു സന്ദര്‍ശനം. ഇരുവരെയും ആര്‍ലെകര്‍ സ്വീകരിച്ചു. ഇരുവരും പരസ്പരം ഉപഹാരങ്ങൾ കൈമാറി
ജനുവരി രണ്ടിനാണ് ആര്‍ലെകര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയിലെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ പ്രകീര്‍ത്തിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ രജ്ഭവനിൽ പ്രഭാതസവാരിക്ക് ക്ഷണിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആര്‍ലെകർ. രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ഗവർണർ പ്രഭാത സവാരിക്ക് ക്ഷണിച്ചത്.
രാജ്ഭവനിൽ നടക്കാൻ പറ്റിയ നല്ല സ്ഥലമുണ്ടെന്ന് മുഖ്യമന്ത്രി ഗവർണറോട് പറഞ്ഞു, എന്നാൽ പിന്നെ ഇവിടെ വന്ന് എന്നും പ്രഭാത സവാരിയാകാമെന്ന് മുഖ്യമന്ത്രിയോട് ഗവർണറും. പ്രഭാത നടത്തത്തിന് താനും ഒപ്പം കൂടാമെന്നും ഗവർണർ പറഞ്ഞു. ഗവർണറുടെ ക്ഷണത്തോട് ഒരു പുഞ്ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.