കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 27 റോഡുകള്‍ക്ക് ഭരണാനുമതി

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനത്തിനായി ഏറ്റവും ശക്തമായ ഇടപെടലാണ് കേരളത്തിലെ ഗവർമെന്റ് നടത്തിവരുന്നത്. 1000 കോടി രൂപയാണ് ഇതിനായി 2024-25 ലെ സംസ്ഥാന ബജറ്റില് വകയിരുത്തിയത്. ഈ പദ്ധതിയിലുള്പ്പെടുത്തി കൊയിലാണ്ടി നിയോജക മണ്ഡലത്തില് 27 റോഡുകള് നവീകരിക്കുന്നതിനായി 6.10 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരിക്കുകയാണ്.

ഹെല്‍ത്ത് സെന്റര്‍ – കന്മല മീത്തല്‍ കോളനി റോഡ് ( 600 മീറ്റര്‍ കൊയിലാണ്ടി നഗരസഭ – 15 ലക്ഷം ), നെല്യാടി – കൊടക്കാട്ടുമുറി റോഡ് ( 2 കിലോമീറ്റര്‍ കൊയിലാണ്ടി നഗരസഭ – 35 ലക്ഷം ), പെരുവട്ടൂര്‍ മുക്ക് – വിയ്യൂര്‍ റോഡ് ( 2 കിലോമീറ്റര്‍ കൊയിലാണ്ടി നഗരസഭ – 30 ലക്ഷം ), മേലൂര്‍ കോമത്ത് കര റോഡ് (2 കിലോമീറ്റര്‍ കൊയിലാണ്ടി നഗരസഭ – 35 ലക്ഷം) അണേല – ഐ.ടി.ഐ റോഡ് ( 300 മീറ്റര്‍ കൊയിലാണ്ടി നഗരസഭ – 15.5 ലക്ഷം ), മേനമ്മനാരി മുക്ക് – ചൂണ്ടയില്‍ ഇളയിടത്ത് മീത്തലയില്‍ മുക്ക് റോഡ് (600 മീറ്റര്‍ കൊയിലാണ്ടി നഗരസഭ – 20 ലക്ഷം ), ഗാന്ധി പ്രതിമ – സാമിയാര്‍കാവ് റോഡ് ( 1 കിലോമീറ്റര്‍ കൊയിലാണ്ടി നഗരസഭ – 25 ലക്ഷം ), എന്‍എച്ച് – റെയില്‍വേ സ്റ്റേഷന്‍ റോഡ് (200 മീറ്റര്‍ കൊയിലാണ്ടി നഗരസഭ – 15 ലക്ഷം ), കെല്‍ട്രോണ്‍ പാറക്കാട് റോഡ് ( 600 മീറ്റര്‍ മുടാടി ഗ്രാമപഞ്ചായത്ത് – 15 ലക്ഷം), എംജി റോഡ് ( 800 മീറ്റര്‍ മുടാടി ഗ്രാമപഞ്ചായത്ത് – 20 ലക്ഷം), കുഞ്ഞിരാമന്‍ സ്മാരക റോഡ് (300 മീറ്റര്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് – 15 ലക്ഷം ), കെ കെ കിടാവ് – പഴഞ്ചേരി – മുണ്ട്യാടിമുക്ക് റോഡ് (1635 മീറ്റര്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് – 30 ലക്ഷം ), പള്ളി – കൊളക്കാട് റോഡ് (2 കിലോമീറ്റര്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് – 35 ലക്ഷം ), വികാസ് വായനശാല റോഡ്(390 മീറ്റര്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് – 20 ലക്ഷം ), ചമ്മന കളത്തില്‍ താഴെ റോഡ് ( 400 മീറ്റര്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് – 25 ലക്ഷം ), ഹില്‍ബസാര്‍ പാച്ചാക്കല്‍ റോഡ് (750 മീറ്റര്‍ മുടാടി ഗ്രാമപഞ്ചായത്ത് – 18 ലക്ഷം ), കാഞ്ഞിലശ്ശേരി കുട്ടന്‍കണ്ടി റോഡ് (500 മീറ്റര്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് – 15 ലക്ഷം ), കേളപ്പജി റോഡ് (800 മീറ്റര്‍ തിക്കോടി ഗ്രാമപഞ്ചായത്ത് – 16 ലക്ഷം ), കുറ്റിയാത്ത് മുക്ക് – കുടുക്കം റോഡ് ( 850 മീറ്റര്‍ തിക്കോടി ഗ്രാമപഞ്ചായത്ത് – 20 ലക്ഷം ), മീത്തലെ പള്ളി – പറോളി നടറോഡ് ( 750 മീറ്റര്‍ തിക്കോടി ഗ്രാമപഞ്ചായത്ത് – 20 ലക്ഷം), ഐ.പി.സി റോഡ് (800 മീറ്റര്‍ പയ്യോളി നഗരസഭ – 20 ലക്ഷം ), തിക്കോടി ടൗണ്‍ – കോഴിപ്പുറം റോഡ് ( 1.5 കിലോമീറ്റര്‍ തിക്കോടി ഗ്രാമപഞ്ചായത്ത് – 25 ലക്ഷം ), കോറോത്ത് മുക്ക് – പുതുക്കുടി താഴെ റോഡ് ( 750 മീറ്റര്‍ തിക്കോടി ഗ്രാമപഞ്ചായത്ത് – 32 ലക്ഷം), അറുവയല്‍ – കാപ്പിന്‍കര – ഇടപ്പരുത്തി – നെടുങ്ങോട്ടുകുനി റോഡ് (600 മീറ്റര്‍, പയ്യോളി നഗരസഭ – 16 ലക്ഷം ), ചവക്കണ്ടി മുക്ക് – പെരിങ്ങാട് റോഡ് (750 മീറ്റര്‍, പയ്യോളി നഗരസഭ – 16 ലക്ഷം ), കീഴൂര്‍ അയനിക്കാട് റോഡ് (3 കിലോമീറ്റര്‍ പയ്യോളി നഗരസഭ – 45 ലക്ഷം) ഭജനമഠം – ആവിക്കല്‍ – കാപ്പരികാട് – കാട്ടിലെ പള്ളി റോഡ് (800 മീറ്റര്‍ പയ്യോളി നഗരസഭ – 16 ലക്ഷം ) എന്നീ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.

 

Leave a Reply

Your email address will not be published.

Previous Story

ദേശീയപാത വികസനത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Next Story

ഉള്ളിയേരി പഞ്ചായത്ത് വാർഡ് 17,18,19 ൽ വ്യാപിച്ചു കിടക്കുന്ന തണ്ണീർ മലയിൽ തീപിടിച്ചു

Latest from Local News

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം നടത്തി

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം നടത്തി. ബഹു : നഗരസഭ ചെയർപേഴ്സൺ സുധ

ആരോഗ്യമേഖലയെ തകർക്കാൻ സ്വകാര്യ ആശുപത്രി ലോബികളുമായി സർക്കാർ കൈ കോർക്കുന്നു: അഡ്വ. കെ പ്രവീൺ കുമാർ

കൊയിലാണ്ടി : ആരോഗ്യമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനക്കും അനാസ്ഥക്കുമെതിരെ കൊയിലാണ്ടി താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രിക്ക് മുൻപിൽ കൊയിലാണ്ടി, പയ്യോളി ബ്ലോക്ക്‌ കോൺഗ്രസ്‌

കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂളിൽ ഇന്ററാക്ടീവ് പാനലിന്റെയും സൗണ്ട് സിസ്റ്റത്തിന്റെയും സമർപ്പണവും, ടാലൻറ് ഹബിന്റെ രൂപീകരണവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂളിൽ ഇന്ററാക്ടീവ് പാനലിന്റെയും സൗണ്ട് സിസ്റ്റത്തിന്റെയും സമർപ്പണവും, ടാലൻറ് ഹബിന്റെ രൂപീകരണവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.