ദേശീയപാത വികസനത്തിലെ അപാകതകൾ പരിഹരിക്കുക, സർവീസ് റോഡിന്റെ വീതി വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക, സർവീസ് റോഡിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശനം ഒരുക്കുക, കാൽനടയാത്രക്കാരുടെ സുരക്ഷിതത്വവും യാത്രാസൗകര്യം ഒരുക്കുക, നിർമാണപ്രവർത്തനം മൂലം പൊതുജനങ്ങൾക്ക് ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന പൊടി ശല്യം ഒഴിവാക്കുക എന്നീ പ്രശ്നങ്ങൾ ഉയർത്തി ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ചെങ്ങോട്ടു കാവ് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പ്രമോദ്.വി.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് മുരളീധരൻ തൊറോത്ത്,
കൂമുള്ളി കരുണാകരൻ, ഗോപിനാഥ്.സി, വാസുദേവൻ.പി, ചന്ദ്രൻ കാർത്തിക തുടങ്ങിയവർ സംസാരിച്ചു.
സമരത്തിന്റെ ഭാഗമായി ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ പ്രവർത്തകർ ഉപരോധിച്ചു. തുടർന്ന് പോലീസിന്റെയും നിർമ്മാണ കമ്പനി അധികൃതരുടേയും ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടുന്നതുവരെ ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് മെമ്പർമാരായ
,രമേശൻ കെ, മജു കെ എം, ബിന്ദു മുതിരകണ്ടത്തിൽ , അബ്ദുൾ ഷുക്കൂർ, മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ദേവി എ എം, നിഖിൽ കെ വി
വത്സരാജ് വി കെ തുടങ്ങിയവർ നേതൃത്വം കൊടുത്തു.