ഉള്ളിയേരി പഞ്ചായത്ത് വാർഡ് 17,18,19 ൽ വ്യാപിച്ചു കിടക്കുന്ന തണ്ണീർ മലയിൽ തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വാഹനം എത്താത്ത സ്ഥലം ആയതിനാൽ ഫയർ ബീറ്റർ ഉപയോഗിച്ച് തീ അണയ്ക്കുകയും ചെയ്തു.
സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെ യുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻ്റ് റെസ്ക്യഓഫീസർ അനൂപ് ബി.കെ,ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ രതീഷ്, ജാഹിർ, ജിനീഷ് കുമാർ, നിധിൻ രാജ്, ഹോം ഗാർഡ് രാമദാസ് എന്നിവരും നാട്ടുകാരും ചേർന്ന് തീ അണച്ചു.