നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് താലൂക്ക് ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ആശുപത്രിയിൽ കിടത്തി ചികിത്സ ചികിത്സ ഇടക്കിടെ മുടങ്ങുന്നതും പ്രസവം വാർഡ് അടഞ്ഞു കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് സമരം. സംസ്ഥാനത്തെ മറ്റു താലൂക്ക് ആശുപത്രികളിൽ ഐ സി യു സംവിധാനം വരെയുള്ള ചികിത്സ സൗകര്യങ്ങളുള്ളപ്പോൾ നാദാപുരത്ത് മാത്രം കിടത്തി ചികിത്സ പോലും പരിതാപകരമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യമുണ്ടായിട്ടും ആശുപത്രി സുഖമമായി പ്രവർത്തിക്കുന്നതിൽ അധികൃതർ അലംഭാവം കാണിക്കുന്നു. ആശുപത്രി വിഷയത്തിൽ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അലംഭാവം കാണിക്കുന്നതായാണ് യൂത്ത് കോൺഗ്രസിൻ്റെ ആരോപണം. ആശുപത്രിയിൽ എത്തുന്ന രോഗികളെ മറ്റു സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞു വിടുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഗവൺമെൻ്റ് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ നാദാപുരം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയാണ് ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
ആശുപത്രി കവാടത്തിൽ പോലീസ് പ്രതിഷേധ സമരത്തെ തടഞ്ഞു തുടർന്ന് കുത്തിയിരുപ്പ് നടത്തിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യു ഡി. എഫ് കൺവീനർ അഡ്വ. എ. സജീവൻ, ദാമു മാസ്റ്റർ, വി. വി റിനീഷ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഖില മര്യാട്ട്, അശോകൻ തുണേരി,കെ. ടി. കെ അശോകൻ,കെ. എസ്. യൂ ജില്ലാ ഭാരവാഹികളായ സിദ്ധാർഥ് കക്കട്ടിൽ അർജ്ജുൻ പെരുവങ്കര, അർജ്ജുൻ കായക്കൊടി, ജംഷി അടുക്കത്ത്, നജ്മ യാസർ, കെ. ധ്വര, ലാലു വളയം,സഹൽ, സിദ്ധാർഥ് കായക്കൊടി, വരുൺ ദാസ്, ഷിജിൻ ലാൽ സി. എസ്, രൂപേഷ് കിഴക്കേടത്ത്, ജസീൽ ടി. പി, അഖിൽ മാസ്റ്റർ, ഷംസീർ നാദാപുരം, മാർട്ടിൻ ടോംസ് എന്നിവർ സംസാരിച്ചു. സാജിദ് മാസ്റ്റർ നന്ദി പറഞ്ഞു.
Latest from Local News
കൊയിലാണ്ടി: സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കി. പണിമുടക്കിനോടനുബന്ധിച്ച് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനവും വിശദീകരണ
കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഹാർമണി കൊയിലാണ്ടി ജനു: 25 ന് വൈകീട്ട് 4 മണി മുതൽ എം ടി – പി
തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. പാലക്കാട് എസ് പിയുടെ ഡാൻസഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. ചരക്ക്
പി.ജയചന്ദ്രൻ സ്മൃതിയുമായി മ്യൂസിക്യൂ കൊയിലാണ്ടി “ഭാവഗാനങ്ങളുടെ മെഹ്ഫിൽ” സംഘടിപ്പിച്ചു. സംഗീതജ്ഞൻ പാലക്കാട് പ്രേംരാജിന്റെ നേതൃത്വത്തിൽ മ്യൂസിക്യൂവിലെ മുപ്പതോളം ഗായകർ ചേർന്ന് ഭാവഗാനങ്ങൾ
കൊയിലാണ്ടി: പ്രസിദ്ധമായി കൊരയങ്ങാട് തെരുഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളത്തിൽ അറിയിച്ചു. ഉൽസവനാളുകളിൽ ഏഴ് ദിവസവും നടക്കുന്ന