കൊയിലാണ്ടി ഹാര്‍ബര്‍ മൂന്നാം ഘട്ട വികസനം ,കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭരണാനുമതി കാക്കുന്നു

കൊയിലാണ്ടി : കൊയിലാണ്ടി ഹാര്‍ബറില്‍ മൂന്നാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി രൂപയുടെ വികസന പദ്ധതിയ്ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭരണാനുമതി തേടുന്നു. ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ മൂന്നാം ഘട്ട വികസന പദ്ധതി കേന്ദ്ര ന്യൂനപക്ഷ,ഫിഷറീസ് മൃഗസംരക്ഷ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന് കഴിഞ്ഞ മാസം സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ ഭാഗമായി ഹാര്‍ബറില്‍ നടത്തുന്ന രണ്ടാം ഘട്ട വികസന പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ കേന്ദ്ര സഹമന്ത്രി എത്തിയിരുന്നു.
ഒന്നാമതായി ഹാര്‍ബര്‍ ബെയ്‌സിലും ചാനലിലും അടിഞ്ഞു കൂടിയ മണ്ണും ചളിയും എടുത്തു മാറ്റി ആഴം കൂട്ടാന്‍ ഡ്രഡ്ജിംങ്ങ് നടത്തണം. ഹാര്‍ബര്‍ ബെയ്‌സിന് 49 ഹെക്ടര്‍ സ്ഥലം ഉണ്ട്.ഇവിടെ അടിഞ്ഞു കൂടിയ മണ്ണും ചളിയും എടുത്ത് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ച് കോടി രൂപയാണ് അനുവദിച്ചത്. ഇത് തീര്‍ത്തും അപര്യാപ്തമാണ്. 25 കോടി രൂപയെങ്കിലും ഡ്രഡ്ജിങ്ങിനായി വേണം.കൊയിലാണ്ടി ഹാര്‍ബറിന്റെ ബേസിനുള്ളിലുള്ള ഭൂരിഭാഗം സ്ഥലങ്ങളും മണ്ണടിഞ്ഞിരിക്കുന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് ഹാര്‍ബറിന്റെ 30 ശതമാനം ഭാഗം മാത്രമേ പൂര്‍ണ രീതിയില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നുള്ളു.ഇത് പരിഹരിക്കാനാണ് രണ്ടാം ഘട്ടത്തില്‍ 2.28 ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണ് ഡ്രഡ്ജിംഗ് ചെയ്‌തെടുക്കുന്നത്. അടിഞ്ഞു കൂടിയ അവശേഷിക്കുന്ന 8.00 ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണ് ഡ്രഡ്ജിംഗ് ചെയ്തു മാറ്റാന്‍ ഇനിയും ഫണ്ട് അനിവാര്യമാണ്. ഇതിനാണ് 25 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചത്.
രണ്ടാമതായി കൊയിലാണ്ടി ഹാര്‍ബര്‍ മുതല്‍ കാപ്പാട് തുവ്വപ്പാറ വരെയുളള തീരദേശ പാത കടലാക്രമണത്തെ തുടര്‍ന്ന് പൂര്‍ണ്ണമായി തകര്‍ന്നു കിടക്കുകയാണ്.ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തീരദേശ പാത പുനരുദ്ധരിക്കാന്‍ 10 കോടി രൂപയുടെ പദ്ധതിയാണ് ഹാര്‍ബര്‍ എഞ്ചിനിയറിംങ്ങ് വകുപ്പ് തയ്യാറാക്കിയത്. റോഡ് തകര്‍ച്ച കാരണം ഹാര്‍ബറിലേക്ക് മല്‍സ്യ തൊഴിലാളികളും മറ്റ് യാത്രക്കാരും വളരെ പ്രയാസത്തോടെയാണ് വരുന്നത്.
കൊയിലാണ്ടി ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ഒരു ബോട്ട് റിപ്പയറിംഗ് യാര്‍ഡ് നിര്‍മ്മിക്കണമെന്നാണ് പ്രധാനപ്പെട്ട മൂന്നാമത്തെ ആവശ്യം. മത്സ്യ തൊഴിലാളികള്‍ ബോട്ട് അറ്റകുറ്റ പണികള്‍ക്കായി ബേപ്പൂരിലെ റിപ്പെയറിംങ്ങ് യാര്‍ഡിനെയാണ് ആശ്രയിക്കുന്നത്. ഇതിന് രണ്ട് കോടി രൂപ വേണമെന്നാണ് ആവശ്യം.
നാലാമതായി ചെറു വളളങ്ങള്‍ക്ക് അടുപ്പിക്കാന്‍ ്ധികം ഉയരമില്ലാത്ത ലോ ലെവല്‍ ജട്ടി നിര്‍മ്മിക്കണമെന്നാണ്. വടക്കെ പുലിമൂട്ടുവരെ നീളത്തില്‍ 250 മീറ്റര്‍ ലോലവല്‍ ജട്ടി നിര്‍മ്മാണത്തിന് അഞ്ച് കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.കൂടാതെ വടക്കെ പുലിമുട്ടിന്റെ അറ്റകുറ്റ പണികള്‍ക്കായി എട്ട് കോടിയും വേണ്ടി വരും. മൊത്തം 50 കോടി രൂപയുടെ മൂന്നാം ഘട്ട വികസന പദ്ധതിയാണ് തയ്യാറാക്കിയതെന്ന് ഹാര്‍ബര്‍ എഞ്ചിനിയറിംങ്ങ് അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ എം.എസ്.രാഗേഷ് പറഞ്ഞു.
പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊയിലാണ്ടി ഹാര്‍ബറില്‍ രണ്ട് ഘട്ടങ്ങളായി നടക്കുന്ന 26.78 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 100 മീറ്റര്‍ നീളത്തിലും 7.5 മീറ്റര്‍ വീതിയിലും ഉള്ള ബര്‍ത്തിംഗ് ജെട്ടി,തെക്കെ പുലിമുട്ടിനോട് ചേര്‍ന്നുള്ള പുതിയ പാര്‍ക്കിംഗ് ഏരിയയുടെ നിര്‍മാണം,പാര്‍ക്കിംഗ് ഏരിയയിലേക്കുളള സമീപ റോഡുകളുടെ നവീകരണം,വല നെയ്യുന്നതിനുള്ള ഷെഡ്, വിശ്രമ മന്ദിരം, മത്സ്യതൊഴിലാളികള്‍ക്ക് സാധന സാമഗ്രികള്‍ സൂക്ഷിക്കുന്നതിനായി ലോക്കര്‍ മുറികള്‍,നിലവിലുള്ള നിര്‍മ്മിതികളുടെ അറ്റകുറ്റ പണികള്‍, ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍, മത്സ്യം കേട് കൂടാതെ സൂക്ഷിക്കുന്നതിനുള്ള കോള്‍ഡ് സ്റ്റോറേജിന്റെ നിര്‍മാണം, ജലവിതരണ ശൃംഖലയുടെ നവീകരണം, സി.സി.ടി.വി. സംവിധാനം, ലാന്‍ഡ് സ്‌കേപിംഗ് എന്നിവയാണ് 20.5 കോടിയുടെ രണ്ടാഘട്ടം വികസന പ്രവര്‍ത്തനങ്ങള്‍. ഇത് കൂടാതെ 5.88 കോടി രൂപയുടെ ഡ്രഡ്ജിംഗ് പ്രവൃത്തിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഹാര്‍ബര്‍ ബെയ്‌സില്‍ അടിഞ്ഞു കൂടിയ 2.28 ലക്ഷം ക്യൂബിക് മീറ്റര്‍ ചെളി മണ്ണാണ് ഇതിന്റെ ഭാഗമായി ഡ്രഡ്ജിംങ്ങ് ചെയ്തു മാറ്റുക.
കൊയിലാണ്ടി ഹാര്‍ബറില്‍ നേരത്തെ ഉള്ളതിനേക്കാള്‍ വള്ളങ്ങളുടെയും ബോട്ടുകളുടെയും എണ്ണം കുട്ടിയത് മൂലം നിലവില്‍ യാനങ്ങള്‍ക്ക് മത്സ്യം ഇറക്കുന്നതിനായി മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ട അവസ്ഥയുണ്ട്. ഇത് ഒഴിവാക്കുന്നതിനായി ബോട്ട് ജെട്ടിയും പാര്‍ക്കിംങ്ങ് ഏരിയയും വികസിപ്പിക്കേണ്ട ആവശ്യം ഉയരുന്നത്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അധ്യാപക നിയമനത്തിനുള്ള പ്രായപരിധി 56 വയസ്സായി ഉയർത്തി

Next Story

കടലോരത്തെ അടികാടുകൾക്ക് തീ പിടിച്ചു

Latest from Local News

പേരാമ്പ്ര. കൈപ്രം പാറക്കെട്ടിൽ മൊയ്തു അന്തരിച്ചു

പേരാമ്പ്ര. കൈപ്രം പാറക്കെട്ടിൽ മൊയ്തു (73) അന്തരിച്ചു ദീർഘകാലം ദുബൈയിൽ പ്രവാസിയായി ജോലി അനുഷ്ടിച്ചിരുന്നു. കൈപ്രം മഹല്ല് കമ്മിറ്റി അംഗമായും കൈപ്രം

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: ബസിലെ സ്ഥിരം യാത്രക്കാരിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. മേപ്പയ്യൂര്‍ കരുവുണ്ടാട്ട് സ്വദേശി കിഷക്കയില്‍

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-01-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-01-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ. ജയചന്ദ്രൻ 👉സർജറിവിഭാഗം ഡോ രാംലാൽ

കേരളം ഭരിക്കുന്നത് കുടിശ്ശിക സർക്കാർ – ഷാഫി പറമ്പിൽ

ചരിത്രത്തിലെ ഏറ്റവും വലിയ കുടിശ്ശിക സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.പി. കുറ്റപ്പെടുത്തി.കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 65000കോടി രൂപയാണ്