ചേമഞ്ചേരി: ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ തീർത്ഥകുളത്തിന് വടക്കുഭാഗത്ത് പുതുതായി നിർമ്മിച്ച ക്ഷേത്ര പ്രവേശന വീഥിയുടെ സമർപ്പണ ചടങ്ങ് ജനുവരി 26 ന്കാലത്ത് ഒമ്പതുമണിക്ക് നടക്കും. സംപൂജ്യ ശിവാനന്ദപുരി സ്വാമിനി സമർപ്പണം നിർവ്വഹിക്കും. പ്രൊഫ. ഉണ്ണികൃഷ്ണൻ നമ്പീശൻ, ഡോ: കൃഷ്ണൻ പുതുശ്ശേരി, ഡോ :പി സുരേഷ് കുമാർ, നാരായണൻ നായർ കിസ്മത്ത്, വാണി പി പി എന്നിവർ ചേർന്ന് ദീപ പ്രോജ്വലനം നടത്തും . വിവിധ ക്ഷേത്ര ഭാരവാഹികൾ ആശംസകൾ അർപ്പിക്കും.
