താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസിൽ പ്രതിയായ മകൻ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസിൽ പ്രതിയായ മകൻ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിൽ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് മാറ്റിയത്. അതേസമയം, പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.

കഴിഞ്ഞ ദിവസമാണ് ലഹരിക്കടിമയായ മകൻ ആഷിഖ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പണം നൽകാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്.

കൊലപാതകത്തിന് മുമ്പ് രണ്ടു ദിവസം ആഷിഖ് വീട്ടിൽ എത്തിയിരുന്നില്ല. എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു മറുപടി. പിന്നീടുണ്ടായ തർക്കത്തിനൊടുവിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ പിതാവ് വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞിരുന്നു. പിന്നീട് കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തിയത്. ലഹരി ഉപയോഗിച്ച് നേരത്തെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ചതോടെ അടിവാരത്തെ സ്വന്തം വീട്ടിൽ നിന്നും സുബൈദ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. അവിടെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കിയതോടെ പുതുപ്പാടിയിൽ താമസിക്കുന്ന സഹോദരിക്ക് അടുത്തേക്ക് മാറി. മകനോട് ഒപ്പം താമസിക്കാനുള്ള ആഗ്രഹമാണ് വിനയായതെന്ന് അയൽവാസികൾ പറയുന്നത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കി

Next Story

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ക്ഷേത്ര പ്രവേശന വീഥി സമർപ്പണം ജനുവരി 26 ന്

Latest from Local News

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു.

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക്

ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്‌സ്

കോഴിക്കോട് ഗവ. ഐടിഐയില്‍ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9526415698.

കൊയിലാണ്ടി ഫിഷിംഗ് ഹാർബർ പരിസരത്തു നിന്നും വീണു കിട്ടിയ ബാഗും പണവും ഉടമസ്ഥന് തിരിച്ചു നൽകിമാതൃകയായി ഓട്ടോ തൊഴിലാളി

കൊയിലാണ്ടി : കൊയിലാണ്ടി ഫിഷിംഗ് ഹാർബർ പരിസരത്തു നിന്നും വീണു കിട്ടിയ ബാഗും പണവും ഉടമസ്ഥന് തിരിച്ചു നൽകിമാതൃകയായി ഓട്ടോ തൊഴിലാളി

അത്തോളി പഞ്ചായത്ത് സെക്രട്ടറിയെ യു ഡി എഫ് മെമ്പര്‍മാര്‍ ഉപരോധിച്ചു

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഭരണ സമിതി. സെക്രട്ടറിയുടെ നിലപാടിനെതിരെ യുഡിഎഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.പ്രസിഡന്റ് ബിന്ദു രാജന്റെ

കേരള നദ് വത്തുൽ മുജാഹിദീൻ പയ്യോളി മണ്ഡലം സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം 

പയ്യോളി ബിസ്മി നഗറിൽ വെച്ച് നടന്ന കെ. എൻ. എം പയ്യോളി മണ്ഡലം മേഖലാ സമ്മേളനം ജനസാന്നിധ്യം കൊണ്ടും ശ്രദ്ധകൊണ്ടും വേറിട്ട