കൊയിലാണ്ടി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കവർന്നെടുക്കപ്പെട്ട ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നാളെ നടക്കുന്ന പണിമുടക്കിനെ പൊതുസമൂഹം പിന്തുണച്ച് ഏറ്റെടുക്കണമെന്ന് കെ എം അഭിജിത്ത് പറഞ്ഞു. SETO കൊയിലാണ്ടി താലൂക്ക് കമ്മിറ്റി നടത്തിയ പണിമുടക്ക് വിളംബര ജാഥയുടെ ഉദ്ഘാടനം മിനി സിവിൽ സ്റ്റേഷനിൽ നടത്തി പ്രസംഗിക്കുകയായിരുന്നു അഭിജിത്ത്. കെഎപി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി. കേരള എൻ. ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി. എസ് ഉമാശങ്കർ , കെ.ജി.ഒ യു സംസ്ഥാന വൈസ് പ്രസിഡണ്ട് ബീന പൂവ്വത്തിങ്കൽ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.പ്രദീപൻ, കെ.എൽ.ജി.എസ്.എ സംസ്ഥാന കമ്മിറ്റി മെമ്പർ മജീദ് വി.കെ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ബിനു കോറോത്ത്, സെറ്റോ താലൂക്ക് ചെയർമാൻ വി. പ്രതീഷ്, കൺവീനർ മണി മാസ്റ്റർ, വി.പി രജീഷ് കുമാർ, ഷാജീവ് കുമാർ എം, ഷാജി മനേഷ് എം, പ്രദീപ് സായിവേൽ , രാമചന്ദ്രൻ കെ, ഷീബ എം, പങ്കജാഷൻ എം തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ മൽസ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വിരുന്നു കണ്ടി പീടിയേക്കൽ സജീവൻ (54) ആണ് മരിച്ചത്. മൽസ്യ ബന്ധനത്തിനിടെ കുഴഞ്ഞു
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 11 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ:മുസ്തഫ മുഹമ്മദ് (8:00
പേരാമ്പ്ര: ആരോഗ്യമേഖലയോടുള്ള സംസ്ഥന സർക്കാരിൻ്റെ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ പേരാമ്പ്ര -മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയ്ക്ക് മുൻപിൽ
കൊയിലാണ്ടി : കേരള പോസ്റ്റൽ സർക്കിൾ ചങ്ങനാശ്ശേരി ഡിവിഷനിൽ ദേശീയ പണിമുടക്ക് ദിനത്തിൽ ഓഫീസിൽ ഹാജരായി ജോലി ചെയ്ത ഭാരതീയ പോസ്റ്റൽ
കുറുവങ്ങാട് സെൻട്രൽ യു.പി.സ്കൂളിന് സമീപം താമസിക്കുന്ന നടുക്കണ്ടിത്താഴെ കൊളപ്പുറത്ത് കൃഷ്ണൻ (74) അന്തരിച്ചു.ഭാര്യ കാർത്തിക,മക്കൾ കവിത കോമത്ത് കര,സവിത ശ്രീജിത്ത് അരങ്ങാടത്ത്,സഹോദരങ്ങൾ