കൊയിലാണ്ടി കൊരയങ്ങാട് തെരുഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ

കൊയിലാണ്ടി: പ്രസിദ്ധമായി കൊരയങ്ങാട് തെരുഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളത്തിൽ അറിയിച്ചു. ഉൽസവനാളുകളിൽ ഏഴ് ദിവസവും നടക്കുന്ന നാന്ദകം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.26 മുതൽ ഫിബ്ര :2 വരെയാണ് മഹോൽസവം 26 ന് ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെയും മേൽശാന്തി ചെറുപുരയിൽ മനോജിന്റെയും കാർമികത്വത്തിൽ മഹാഗണപതി ഹോമവും, ശുദ്ധികലശത്തിനു ശേഷം 9 – 10 നുള്ളിൽകൊടിയേറും, തുടർന്ന്കലവറ നിറയ്ക്കൽ, . വൈകീട്ട് 5 മണി ചോമപ്പന്റെ കാവുകയറ്റം, കുടവരവ്, രാത്രി. 7 മണി നവരംഗ് കുരുന്നന്റെ തായമ്പക, വിഷ്ണു കൊരയങ്ങാട്. കലാമണ്ഡലം ഹരികൃഷ്ണന്റെയും ഇരട്ടതായമ്പക, രാത്രി 10 മണി വില്ലെഴുന്നള്ളിപ്പ്, 12 മണി ചോമപ്പന്റെ പാടി തേരേൽക്കൽ പുലർച്ചെ 1 മണിനാന്ദകം എഴുന്നള്ളിപ്പ്, ചോമപ്പന്റെ തിരിയുഴിച്ചിൽ. 27 -1- 25ന് രാവിലെ 8 മണിക്കും, വൈകീട്ട് 5 മണിക്കും ശീവേലി, രാത്രി 7 മണി ക്ഷേത്ര വനിതാ കമ്മിറ്റി ഒരുക്കുന്ന മെഗാതിരുവാതിര, തിരുവാതിര, കൈകൊട്ടികളി, മിഥുൻ പയറ്റുവളപ്പിലിന്റെ തായമ്പക, രാത്രി. 10 മണി നാന്ദകം എഴുന്നള്ളിപ്പ്. ചോമപ്പന്റെ തിരിയുഴിച്ചിൽ28 .1-25-ന് രാവിലെ 8നും, വൈകീട്ട് 5 നും ശീവേലി, വൈകു 5 മണി ആഘോഷ വരവ്. കോതമംഗലം അയ്യപ്പ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു. 6.45 കെ.എം.പി ഭദ്രയുടെ സോപാന സംഗീതം, 8 മണി. തായമ്പക. 10 മണി.നാന്ദകം എഴുന്നള്ളിപ്പ് ചോമപ്പന്റെ തിരിയുഴിച്ചിൽ, 29 ന് – 1 – 25ന് രാവിലെ 8നും, വൈകീ.. 5 നും ശീവേലി, 6.45 തായമ്പക, നിഖിൽ അർജുൻ, രാത്രി.7 ന് രാഗ തരംഗ്, ഗാനമേള, രാത്രി 10 ന് നാന്ദകം എഴുന്നള്ളിപ്പ്, ചോമപ്പന്റെ തിരിയുഴിയിൽ 30 -1- 25ന് ചെറിയ വിളക്ക്.രാവിലെ 8 നും, വൈകീ.. 5നും ശീവേലി, ഉച്ചയ്ക്ക് 12മുതൽ സമൂഹസദ്യ,. ഭക്തിഗാനമേള, 7 മണി മേ ഹുൽ സജീവിന്റെ തായമ്പക, ചെറുതാഴം വിഷ്ണു രാജ്, സദനം അശ്വിൻ മുരളി ഇരട്ട തായമ്പക, 7 മണി നാടകം മിഠായി തെരുവ്, രാത്രി 10 മണി നാന്ദകം എഴുന്നളിപ്പ്, ചോമപ്പന്റെ തിരിയുഴിച്ചിൽ 31 -1- 25ന് വലിയ വിളക്ക്. രാവിലെ 8 മണി ശീവേലി, 5 മണി കാഴ്ചശീവേലി, 7 മണി. മട്ടന്നൂർ ശ്രീരാജ് മാരാർ, ചിറയ്ക്കൽ നിധീഷ് മാരാർ ഇരട്ടതായമ്പക, രാത്രി. 8 മണി. പ്രദേശിക കലാകാരൻമാരുടെ വിവിധ പരിപാടികൾ മൃദങ്കം 2025, പുലർച്ചെ 2 മണി നാന്ദകം എഴുന്നള്ളിപ്പ് രണ്ട് പന്തി മേളത്തോടെ . കാഞ്ഞിലശ്ശേരി പത്മനാഭൻ, സന്തോഷ് കൈലാഷിന്റെ നേതൃത്വത്തിൽ കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിന്റെ നൂറിൽപരം കലാകാരൻമാർ അണിനിരക്കുന്നു. ചോമപ്പന്റെ തിരിയുഴിച്ചിൽ1-2.25 ന് താലപ്പൊലി , രാവിലെ 10 മണി. ആനയൂട്ട് ഗജറാണി മാരു. ഗജവീരൻമാരും അണിനിരക്കുന്നു.വൈകു 4 മണി കേളിക്കൊട്ട് . 6 മണി താലപ്പൊലി എഴുന്നളളിപ്പ്. പ്രശസ്തരായനൂറിൽപരം വാദ്യകലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളത്തോടെ .തുടർന്ന്മഞ്ഞ താലപ്പൊലി. ചോമപ്പന്റെ തിരിയുഴിച്ചിൽ 2-2-25 ന് രാവിലെ തുലാഭാരം, 1 മണി. ഗുരുതി തർപ്പണം, വൈകു. 5 മണി കുളിച്ചാറാട്ട്, ആന്തട്ട ക്ഷേത്രത്തിൽ നിന്നും പഞ്ചവാദ്യ ത്തോടെ ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉൽസവം സമാപിക്കും, പത്രസമ്മേളനത്തിൽ ഒ.കെ.ബാലകൃഷ്ണൻ, കെ.കെ. വിനോദ്, വി.മുരളീകൃഷ്ണൻ ,റയേഷ് ബാബു,’. ടി.എം. രവി,പി.കെ ശശി, ഇ.കെ. രാഗേഷ്, ബിജു പുത്തൻ പുരയിൽ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

‘മാറ്റിനിർത്തിയവരെ മാറോടച്ച് കോൺഗ്രസ്’ ‘ആസാദ് മൻസിൽ ‘താക്കോൽദാനം ജനുവരി 24ന്

Next Story

പി.ജയചന്ദ്രൻ സ്മൃതിയുമായി മ്യൂസിക്യൂ കൊയിലാണ്ടി “ഭാവഗാനങ്ങളുടെ മെഹ്ഫിൽ” സംഘടിപ്പിച്ചു

Latest from Local News

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ മൽസ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വിരുന്നു കണ്ടി പീടിയേക്കൽ സജീവൻ (54) ആണ് മരിച്ചത്. മൽസ്യ ബന്ധനത്തിനിടെ കുഴഞ്ഞു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 11 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 11 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ:മുസ്തഫ മുഹമ്മദ്‌ (8:00

ആരോഗ്യ രംഗത്തെ അവഗണനക്കെതിരെ കോൺഗ്രസ് പ്രതിഷേധ ധർണ്ണ

പേരാമ്പ്ര: ആരോഗ്യമേഖലയോടുള്ള സംസ്ഥന സർക്കാരിൻ്റെ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ പേരാമ്പ്ര -മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയ്ക്ക് മുൻപിൽ

ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷൻ ( ബി എം എസ് ) പ്രതിഷേധിച്ചു

കൊയിലാണ്ടി :  കേരള പോസ്റ്റൽ സർക്കിൾ ചങ്ങനാശ്ശേരി ഡിവിഷനിൽ ദേശീയ പണിമുടക്ക് ദിനത്തിൽ ഓഫീസിൽ ഹാജരായി ജോലി ചെയ്ത ഭാരതീയ പോസ്റ്റൽ

കുറുവങ്ങാട് സെൻട്രൽ യു.പി.സ്കൂളിന് സമീപം താമസിക്കുന്ന നടുക്കണ്ടിത്താഴെ കൊളപ്പുറത്ത് കൃഷ്ണൻ അന്തരിച്ചു

കുറുവങ്ങാട് സെൻട്രൽ യു.പി.സ്കൂളിന് സമീപം താമസിക്കുന്ന നടുക്കണ്ടിത്താഴെ കൊളപ്പുറത്ത് കൃഷ്ണൻ (74) അന്തരിച്ചു.ഭാര്യ കാർത്തിക,മക്കൾ കവിത കോമത്ത് കര,സവിത ശ്രീജിത്ത് അരങ്ങാടത്ത്,സഹോദരങ്ങൾ