ചരിത്രത്തിലെ ഏറ്റവും വലിയ കുടിശ്ശിക സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.പി. കുറ്റപ്പെടുത്തി.കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 65000കോടി രൂപയാണ് ആനുകൂല്യഇനത്തിൽ കുടിശ്ശികയായിട്ടുള്ളത്.ക്ഷേമ പെൻഷനുകളും സർക്കാർ ആശുപത്രികളിലേക്ക് മരുന്നുകൾ വാങ്ങിച്ച വകയിലും സർക്കാർ പണം നൽകാനുണ്ട്.ഉച്ചക്കഞ്ഞി നൽകിയ വകയിൽ പ്രധാന അധ്യാപകർക്ക് കഴിഞ്ഞ നാലുവർഷമായി അവർ ചെലവഴിച്ച തുക കുടിശ്ശികയാണ്.എല്ലാ മേഖലകളിലും കുടിശ്ശിക വരുത്തിയ സർക്കാർ ധൂർത്തിൻ്റെ കാര്യത്തിൽ ഒരു പിശുക്കും കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.കോഴിക്കോട് ജില്ലയിൽ സെറ്റോ നേതൃത്വത്തിൽ പണിമുടക്കിയ അധ്യാപകരും ജീവനക്കാരും കോഴിക്കോട് സിവിൽ സ്റ്റേഷനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണിയെടുക്കാനാണ് ജീവനക്കാർ ആഗ്രഹിക്കുന്നതെങ്കിലും അവരെ പണിമുടക്കിലേക്ക് തള്ളിവിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള നിയമസഭയ്ക്കകത്തും പുറത്തുമായി ജീവനക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുമെന്നും ഷാഫി പ്രസ്താവിച്ചു.
ഡി സി സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി.
സെറ്റോ ജില്ലാ ചെയർമാൻ എം. ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ പി എസ് ടി എ സംസ്ഥാന ജന സെക്രട്ടറി പി.കെ അരവിന്ദൻ, എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഉമാശങ്കർ, കെജിഒയു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ, സംസ്ഥാന സെക്രട്ടറി കെ. പ്രദീപൻ, പ്രേംനാഥ് മംഗലശ്ശേരി, സെബാസ്റ്റ്യൻ ജോൺ, കെ.ദിനേശൻ, കെ.കെ. പ്രമോദ് കുമാർ, കെ.സംഗീത, മനോജ് കുമാർ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: ഗോസമൃദ്ധി- എന്.എല്.എം ഇന്ഷുറന്സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്പ്പെടെയുള്ള കന്നുകാലികള്ക്കും അവയെ വളര്ത്തുന്ന കര്ഷകര്ക്കും പരിരക്ഷ നല്കുന്നതാണ്
അത്തോളി: ആർ.ജെ ഡി അത്തോളി പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണം ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ നാരായണൻ കിടാവ് മുതിർന്ന നേതാവ്
കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച് രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി
നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി
കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം