കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഹാർമണി കൊയിലാണ്ടി എം ടി – പി ജയചന്ദ്രൻ – മണക്കാട്ട് രാജൻ അനുസ്മരണം നടത്തുന്നു

കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഹാർമണി കൊയിലാണ്ടി ജനു: 25 ന് വൈകീട്ട് 4 മണി മുതൽ എം ടി – പി ജയചന്ദ്രൻ – മണക്കാട്ട് രാജൻ അനുസ്മരണം നടത്തുന്നു. യുഎ ഖാദർ സാംസ്ക്കാരിക പാർക്കിൽ നടത്തുന്ന പരിപാടിയിൽ പ്രശസ്ത ഗായകൻ കൊയിലാണ്ടി യേശുദാസ് മുഖ്യ പ്രഭാഷണം നടത്തും. പരിപാടി നഗരസഭാ വൈ: ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്യും (യു.എ ഖാദർ സാംസ്കാരിക പാർക്കിൽ) ഇ.കെ അജിത്ത്, എ അസീസ്, മുഹമ്മദ് യൂനുസ്, രാജേഷ് കീഴരിയൂർ, വായനാരി വിനോദ്, ഡോ.കെ.വി സതീശൻ, പി.വി രാജു എന്നിവർ സംബന്ധിക്കും. തുടർന്ന് ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ വിവിധ ഗായകർ ആലപിക്കും. 

Leave a Reply

Your email address will not be published.