കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ചിന് സമീപമുള്ള തുവ്വക്കോട് പ്രദേശത്ത് അടിക്കാടിന് തീ പടർന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു. അലക്ഷ്യമായി തീയിട്ടതിൽ നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു. അസി.സ്റ്റേഷൻ ഓഫിസർ
പി.എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ. ബാബു,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. എൻ. രതീഷ് , ടി.കെ.ഇർഷാദ് , ഇ. എം. നിധിപ്രസാദ്, എം. ലിനീഷ് , എസ്.പി. സുജിത്ത് , നവീൻ ഹോം ഗാർഡ് മാരായ കെ.പി. രാജേഷ് , ഇ.എം.ബാലൻ എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.
