ചോമ്പാല : ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് ഗ്രാമ, ബ്ലോക്ക്, ജില്ല കേരളോൽസവ വിജയികൾക്ക് 24 ന് വൈകിട്ട് ഏഴിന് ആദരം നൽക്കും. കുഞ്ഞിപ്പള്ളി നാദവർധിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഇന്ത്യൻ ക്രിക്കറ്റ് എ ടീം ഫീൽഡിങ്ങ് കോച്ച് മസഹർ മൊയ്തു ഉദ്ഘാടനം ചെയ്യും. സമ്മാനദാനം കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഫിജാസ് അഹ്മദ് നിർവഹിക്കും ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യഷത വഹിച്ചു. കെ. ജഗൻ മോഹൻ, ബി കെ റൂഫൈയിദ് , വി.കെ ഷഫീർ , പി പി ഷിഹാബുദ്ദീൻ, എൻ കെ ശ്രീജയൻ. വി കെ ഇക് ലാസ്,, റഹീം മാളിയേക്കൽ, കെ ഷാനിദ് എന്നിവർ സംസാരിച്ചു. കുഞ്ഞിപ്പള്ളി ടൗണിൽ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിലനിർത്താൻ ദേശീയ പാതയിൽ അടിപ്പാത അനുവദിക്കണമെന്ന് ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് യോഗം ആവശ്യപ്പെട്ടു.
Latest from Local News
കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ആന ഇടഞ്ഞത് കണ്ടുണ്ടായ പരിഭ്രാന്തിയിൽ ആളുകൾ ഓടുന്നതിനിടെ
അരിക്കുളം: പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് ചാക്കുകെട്ടിൽ നിന്ന് ലഭിച്ച സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി മാതൃക കാണിച്ചു.അരിക്കുളം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 31 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
മേപ്പയ്യൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നയത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പോസ്റ്റ് ഓഫീസിന്
അരിക്കുളം: കാരയാട് ശ്രീ തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി.ശ്രീ ഉഷകാമ്പ്രo പരമേശ്വരം നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഡിസംബർ 28 മുതൽ







