ഡിജിറ്റൽ സർവേയ്ക്ക് കൈക്കൂലി. അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിജിലൻസ് തെളിവെടുപ്പ് നടത്തി

പ്രതികളായ ഫസ്‌റ്റ് ഗ്രേഡ് സർവേയർ എൻ. കെ.മുഹമ്മത്.സെക്കൻഡ് ഗ്രേഡ് സർവേയർ എം. ബിജേഷ് എന്നിവരെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ കെ കെ ആകേഷ് കസ്റ്റഡിയിൽ വാങ്ങി,മുണ്ടോത്ത് ഡിജിറ്റൽ സർവേ ക്യാംപ് ഓഫി സില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്
രണ്ടുദിവസത്തെ കസ്റ്റഡിക്കായി വിജിലൻസ് അപേക്ഷ സമർപ്പിച്ചെങ്കിലും വിജിലൻസ് കോടതി ഒരു ദിവസം മാത്രമാണ് കസ്റ്റഡി അനുവദിച്ചത
കേസിലെ തെളിവിലേക്ക് ആവശ്യമായ പ്രധാന രേഖ കൾ വിജിലൻ സംഘം ശേഖരിച്ചിട്ടുണ്ട്.
വിജിലൻസ് സംഘത്തിൽ എസ്‌ഐ മാരായ രാധാകൃഷ്ണൻ, സന്തോഷ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ അബ്ദുൽസലാം, പോലീസുദ്യോഗസ്ഥരായ സുഷാന്ത്, ശോജി, ജയേഷ്, രാഹുൽ, എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.