കൊയിലാണ്ടി : വടകരയിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയും വഹിച്ചുകൊണ്ടുള്ള ജാഥ പെരുവട്ടൂരിൽ നിന്ന് ആരംഭിച്ചു.കൊയിലാണ്ടി സെൻറർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്ന രക്ത സാക്ഷി പി.വി സത്യനാഥൻ്റെ പെരുവട്ടൂരിലെ വീട്ടിൽ നിന്ന് അദ്ദേഹത്തിൻ്റെ മകൻ സലിൽ നാഥ്, സഹോദരൻമാരായ പി.വി. രഘുനാഥ്, പി.വി.സുനിൽ കുമാർ എന്നിവരിൽ നിന്ന് ജില്ലാ സെക്രട്ടറി പി. മോഹനൻ പതാക ഏറ്റുവാങ്ങി. തുടർന്ന് ജാഥാ ലീഡർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എം. മെഹബൂബിന് കൈമാറി. വീട്ടുമുറ്റത്തെ രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് നേതാക്കളും പ്രവർത്തകരും നുറുകണക്കിന് നാട്ടുകാരും ഒത്തുചേർന്ന പരിപാടിക്ക് തുടക്കമായത്.
പതിനൊന്നു മാസം മുൻപ് തൊട്ടടുത്ത ക്ഷേത്ര മുറ്റത്തു വച്ച് കൊലക്കത്തിക്കിരയായി രക്തസാക്ഷിയായതാണ് പി.വി സത്യനാഥൻ.ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.കെ .മുഹമ്മദ് ,മാമ്പറ്റ ശ്രീധരൻ,പി.കെ.മുകുന്ദൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ പി. വിശ്വൻ,കെ ദാസൻ, ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ, നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ, വൈസ് ചെയർമാൻ കെ.സത്യൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു. പെരുവട്ടൂരിൽ നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ അധ്യക്ഷനായി.കെ സത്യൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
Latest from Local News
വിയ്യൂർ- കേളോത്ത് ടി. എം ഗംഗാധരൻ നായർ (72) അന്തരിച്ചു. ഭാര്യ രാധാമ്മ,മക്കൾ രാഗേഷ് കുമാർ അധ്യാപകൻ (മായൻ മെമ്മോറിയൽ എച്ച്
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച 9 മണി മുതൽ വൈകിട്ട്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുഹമ്മദ് ആഷിക്
തോരായി വിഷ്ണു ക്ഷേത്രത്തിൽ വാവുബലി അത്തോളി: തോരായി വിഷ്ണു ക്ഷേത്രത്തിലെ കുംഭമാസ വാവുബലി ഫെബ്രുവരി 27ന് നടക്കും.കാലത്ത് നാല് മണി മുതൽ
👉കാർഡിയോളജി വിഭാഗം ഡോ.ഡോളിമാത്യു 👉തൊറാസിക്ക് സർജറി ഡോ രാജേഷ് എസ് 👉ഗ്യാസ്ട്രാസർജറി വിഭാഗം ഡോ പ്രതാവൻ വി കെ 👉ഗൈനക്കോളജി ഡേ